|    Jan 25 Wed, 2017 1:10 am
FLASH NEWS

ദേശീയപാത സര്‍വേനടപടി പുതുപ്പണത്ത് കര്‍മസമിതി തടഞ്ഞു

Published : 1st July 2016 | Posted By: SMR

വടകര: ജില്ലയില്‍ ദേശീയപാത 45 മീറ്ററില്‍ നാല് വരിയായി ഉയര്‍ത്താനുള്ള സര്‍വേ നടപടികള്‍ക്ക് എതിരെ പ്രതിഷേധം. പുതുപ്പണം ഇന്നലെ നടന്ന സര്‍വ്വെ നടപടികള്‍ക്കിടയില്‍ കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് നടപടിക്രമങ്ങള്‍ മണിക്കൂറുകളോളം മുടങ്ങി. ഇന്നലെ കാലത്ത് 11 മണിയോടെയാണ് സര്‍വേ നടപടികള്‍ക്കായി എല്‍എ എന്‍എച്ച് തഹസില്‍ദാര്‍ കെ അനിതയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സര്‍വേക്കായി എത്തിയത്.
പുതുപ്പണത്തെ ജെകെ നിലയത്തിലെ ചന്ദ്രന്റെ വീട്ടിലാണ് ഇവര്‍ ആദ്യം സര്‍വേക്കെത്തിയത്. ഇതിനിടെ കര്‍മസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കം നൂറ് കണക്കിന് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി സര്‍വേ തടയുകായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദേശീയപാതയില്‍ വ ന്‍ പോലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. മതിയായ പുനരധിവാസം, നഷ്ടപരിഹാരം അടക്കമുള്ള പ്രശ്‌നങ്ങള്‍ കര്‍മസമിതിയുമായി ചര്‍ച്ച ചെയ്യാതെയുള്ള സര്‍വ്വെ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി സര്‍വേ നിര്‍ത്തിവയ്ക്കണമെന്നും അല്ലെങ്കില്‍ തടയുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിനിടെ സര്‍വേ നടത്താനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ നടത്തിയതോടെ പ്രവര്‍ത്തകര്‍ എതിര്‍ത്തു. തുടര്‍ന്ന് നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. അറസ്റ്റ് അടക്കമുള്ള നടപടിയുമായി മുന്നോട്ട് പോകാന്‍ പോലിസ് തീരുമാനിച്ചെങ്കിലും അതു പാടില്ലെന്ന ഉന്നത പോലിസ് അധികാരികള്‍ വ്യക്തമാക്കിയതോടെ ഉച്ചയോടെ തടയല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. കര്‍മസമിതി ഉന്നയിച്ച പ്രശ്‌നങ്ങള്‍ ജില്ലാ കലക്ടറുടെ ശ്രദ്ധതയില്‍ പെടുത്തിയതായി തഹസില്‍ദാര്‍ കെ അനിത അനിത പറഞ്ഞു. കുടിയൊഴിപ്പിക്കുന്നവരോട് ഒപ്പം നിന്നിരുന്ന ഇടതു സര്‍ക്കാര്‍ പോലിസിനെ ഉപയോഗിച്ച് ജനങ്ങളെ തെരുവിലേക്ക് വലിച്ചിഴക്കുന്നത് വേദനാജനകമാണെന്ന് കര്‍മസമിതി നേതാക്കള്‍ പറഞ്ഞു. സര്‍വേ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനമെങ്കില്‍ പ്രതിഷേധ ശക്തമാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പ്രതിഷേധ പരിപാടിക്ക് നടന്ന യോഗം എ ടി മഹേഷ് ഉല്‍ഘാടനം ചെയ്തു. പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു.
സി വി ബാലഗോപാലന്‍, കെ പി എ വഹാബ്, കെ കുഞ്ഞിരാമന്‍, സലീം ഫര്‍ഹത്ത്, അബുതിക്കോടി, ബിജു കളത്തില്‍, പി സൗമിനി, പി പ്രകാശ് കുമാര്‍, പി സുരേഷ് സംസാരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി വടകര, കൊയിലാണ്ടി താലൂക്കിലെ ദേശീയ പാത സര്‍വേ നടപടികള്‍ പുരോഗമിച്ചു വരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക