|    Jul 18 Wed, 2018 10:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേശീയപാത : വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തി ല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനത്തിനു വേണ്ടി ഒഴിപ്പിക്കുന്ന വ്യാപാരികള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ എംഎല്‍എയും സംസ്ഥാന സെക്രട്ടറി ഇ എസ് ബിജുവും പ്രസ്താവനയില്‍ പറഞ്ഞു. ഹൈവേ വികസനം നടപ്പാക്കുമ്പോള്‍ പാതയോരങ്ങളില്‍ പതിനായിരക്കണക്കിനു വ്യാപാരികളെ ഒഴിപ്പിക്കേണ്ടിവരും. ഇത്തരത്തില്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് മതിയായ പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണമെന്ന് ഭാരവാഹികള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വിശദമായ നിവേദനം മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട് മറ്റു മന്ത്രിമാര്‍ക്കും നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss