|    Dec 17 Mon, 2018 11:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേശീയപാത വീതികൂട്ടല്‍: കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ അനുമതി തേടണം

Published : 18th November 2018 | Posted By: kasim kzm

കൊച്ചി: ഇടപ്പള്ളി മുതല്‍ മുത്തകുന്നം വരെയുള്ള 24 കിലോമീറ്റര്‍ ദേശീയപാത വീതികൂട്ടുന്നതിനായി കേന്ദ്ര ഗതാഗതമന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ അയച്ച പദ്ധതിക്ക് അനുമതി വാങ്ങി നിര്‍മാണം ആരംഭിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
നിലവിലുള്ള റോഡിന്റെ ഇരുവശത്തും ലോറി ഉള്‍പ്പെടെയുള്ളവ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്കും പൊതുമരാമത്ത് ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും ഉത്തരവു നല്‍കി. റോഡ് സുരക്ഷാ നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൂട്ടായി സ്വീകരിക്കണമെന്നും ഇതിന്റെ ഏകോപനം എറണാകുളം ജില്ലാ കലക്ടര്‍ വഹിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പറവൂര്‍ താലൂക്ക് റസിഡന്റ്‌സ് അപക്‌സ് കൗണ്‍സിലിനു വേണ്ടി എസ് രാജന്‍ നല്‍കിയ പരാതിയിലാണു നടപടി.
പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയറില്‍ നിന്നു കമ്മീഷന്‍ റിപോര്‍ട്ട് വാങ്ങിയിരുന്നു. മൂത്തകുന്നം മുതല്‍ വരാപ്പുഴവരെ 173 കോടി രൂപയുടെ പദ്ധതിക്കാണ് 2016-17 വര്‍ഷം പദ്ധതി രൂപരേഖ സമര്‍പ്പിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 30 മീറ്റര്‍ വീതിയിലുള്ള റോഡിന് 1972ല്‍ പ്രഖ്യാപനം നടത്തിയതാണെന്നു പരാതിക്കാര്‍ അറിയിച്ചു. 1980ല്‍ മൂത്തകുന്നം മുതല്‍ ചെറിയപള്ളി വരെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. 2002ല്‍ ചെറിയപള്ളി മുതല്‍ ഇടപ്പള്ളി വരെ കുടിയൊഴിപ്പിച്ചെങ്കിലും സ്ഥലം ഉപയോഗശൂന്യമായി കിടക്കുകയാണെന്നും 250ല്‍ കൂടുതല്‍ ആളുകള്‍ ഇവിടെ അപകടത്തില്‍ മരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss