|    Jul 17 Tue, 2018 11:33 am
FLASH NEWS

ദേശീയപാത വികസനം : സ്ഥലം നഷ്ടപ്പെടുന്നവരുടെ നേതൃത്വത്തില്‍ ലാന്‍ഡ് അസൈന്‍മെന്റ് ഓഫിസ് ഉപരോധിച്ചു

Published : 26th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വീടും സ്ഥലവും നഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ ദേശീയപാത ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ലാന്റ് അസൈന്‍മെന്റ് ഓഫിസ് ഉപരോധിച്ചു. ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് വില തീരുമാനിക്കാതെയും സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെയും സ്ഥലത്തിന്റെ ഡോക്യുമെന്റ് ഹാജരാക്കാന്‍ വേണ്ടി നടത്തുന്ന ഹിയറിങ് വഞ്ചനയെന്ന് ആരോപിച്ചാണ് ഉപരോധിച്ചത്.ആക്ഷന്‍ കമ്മിറ്റി ജില്ലാ വൈസ് പ്രസിഡന്റുമാരായ പവിത്രന്‍ പിലിക്കോട്, ജുഗേഷ് മാവുങ്കാല്‍, ജില്ലാ ജോയിന്റ്് കണ്‍വീനര്‍ രമേശ് മൂലക്കണ്ടം, മുഹമ്മദ് കുഞ്ഞി കൂളിയങ്കാല്‍, ബാബു ചാലിങ്കാല്‍, നാരായണന്‍ നീലേശ്വരം, രത്‌നാകരന്‍ തോയമ്മല്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss