|    Sep 19 Wed, 2018 2:16 pm
FLASH NEWS

ദേശീയപാത വികസനം: സിപിഐ പ്രഖ്യാപിത നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്ന്

Published : 27th April 2018 | Posted By: kasim kzm

ചാവക്കാട്: ദേശീയപാത വിഷയത്തില്‍ പ്രഖ്യാപിത നിലപാടില്‍ സിപിഐ ഉറച്ചു നില്‍ക്കണമെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ഉത്തര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത 30 മീറ്ററില്‍ മതിയെന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ്് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച യാത്രയിലുടനീളം പറഞ്ഞിരുന്നു. കൂടാതെ ഇരകളുടെ സമരത്തിന്റെ കൂടെ പാര്‍ട്ടി നിലകൊള്ളുമെന്ന് കെ പി രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരും പറഞ്ഞിരുന്നു. ഇടതു പക്ഷത്തെ തിരുത്തല്‍ ശക്തിയായി മാറേണ്ട സിപിഐ നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും വിഷയത്തില്‍ സി എന്‍ ജയദേവന്‍ എംപി ഇടപെടണമെന്നും പാര്‍ലിമെന്റില്‍ വിഷയം ഉന്നയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉത്തര മേഖല ചെയര്‍മാന്‍ വി സിദ്ധീക്ക് ഹാജി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ അണ്ടത്തോട്, കാസിം, നസീം പുന്നയൂര്‍, ഹുസൈന്‍, അബ്ദുല്ല ഹാജി, ബാബു വാക്കയില്‍, രാധാകൃഷ്ണന്‍, ഇ എസ് ഉമ്മര്‍, ജലീല്‍ കാര്യാടത്ത് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss