|    Sep 26 Tue, 2017 12:59 pm

ദേശീയപാത വികസനം; സര്‍വേ നിര്‍ത്തിവയ്ക്കണം:ബഹുജന സംഗമം

Published : 20th October 2016 | Posted By: SMR

കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ പേരിലുള്ള ഭൂമിയേറ്റെടുക്കല്‍-സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് എന്‍എച്ച് 17 ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച ബഹുജനസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് ചെയര്‍മാന്‍ ഹാഷിം ചേന്ദമ്പിള്ളി ഉദ്ഘാടനം ചെയ്തു. കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരും പൊതുസമൂഹവും ചൂണ്ടിക്കാട്ടിയ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്‍കേണ്ടവര്‍ക്ക് യഥാര്‍ഥവിപണി വില നല്‍കുന്നില്ല. പകരം, ബിഒടി കമ്പനികള്‍ക്ക് നിര്‍മാണച്ചെലവിന്റെ 40 ശതമാനം ഗ്രാന്റായി നല്‍കുന്നു. നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത 30 മീറ്റര്‍ വീതിയിലുള്ള ഭൂമിയില്‍ നാലുവരിയാക്കി ദേശീയപാത വികസിപ്പിക്കണം. ബൈപാസ് നിര്‍മാണത്തിന്റെ പേരില്‍ ജനസാന്ദ്രതാ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ അശാസ്്ത്രീയമായ രൂപരേഖ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കുടിയിറക്ക് സ്വകാര്യവല്‍ക്കരണ വിരുദ്ധ സമിതി ഭാരവാഹി അപ്പുക്കുട്ടന്‍ കാരയില്‍, എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കണ്‍വീനര്‍ സി കെ ശിവദാസന്‍, കെ കെ ഫിറോസ് (സോളിഡാരിറ്റി), വിനോദ് പയ്യട, ഭാസ്‌കരന്‍ വെള്ളൂര്‍ (പരിസ്ഥിതി സമിതി), പി പി മോഹനന്‍ (ആര്‍എംപി), എം കെ ജയരാജന്‍ (എസ്‌യുസിഐ), പോള്‍ ടി സാമുവല്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക