|    Dec 13 Wed, 2017 1:30 am
FLASH NEWS

ദേശീയപാത നിര്‍മാണം: അപാകതകള്‍ 31ന് മുമ്പായി തീര്‍ക്കാന്‍ നടപടി

Published : 10th July 2016 | Posted By: SMR

ചാലക്കുടി: ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി വന്നിട്ടുള്ള അപാകതകളില്‍ ഈ മാസം 31ന് മുമ്പായി തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി എന്‍എച്ച്എഐ, കരാര്‍ കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചാലക്കുടിയിലെത്തി.
ദേശീയപാത നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാനായി ബി ഡി ദേവസ്സി എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കലക്ടര്‍ നേരത്തേ കരാര്‍ കമ്പനി പ്രതിനിധികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തില്‍ പ്രശ്‌ന പരിഹാരത്തിന് ഉടന്‍ നടപടി സ്വീകരിക്കാന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേ്ദശവും നല്‍കിയിരുന്നു.
എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാഞ്ഞതിനെ തുടര്‍ന്ന് കലക്ടര്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ എംഎല്‍എ, ജനപ്രതിനിധികള്‍, എന്‍എച്ച്എഐ, കെഎംസി കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ത്തു. ഈ യോഗത്തില്‍ വച്ച് പൂര്‍ത്തീകരിക്കാത്ത പ്രവര്‍ത്തികള്‍ ഈ മാസം 31ന് മുമ്പായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് 31ന് മുമ്പ് തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ നേരിട്ട് കാണാനായി ബന്ധപ്പെട്ടവര്‍ എത്തിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പന്‍, കൗണ്‍സിലര്‍മാരായ വി ജെ ജോജി, യു വി മാര്‍ട്ടിന്‍, നിര്‍മാണ കമ്പനി പ്രതിനിധികളായ സൂരജ് എ വി, സജി സി പി എന്നിവരും സന്നിഹിതരായിരുന്നു. സൗത്ത് ജങ്ഷനിലെ വെള്ളകെട്ട്, മുനിസിപ്പല്‍ ജങ്ഷനിലെ അപാകതകള്‍ തുടങ്ങിയവ 31ന് മുമ്പായി പൂര്‍ത്തിയാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക