|    Jan 18 Wed, 2017 7:14 am
FLASH NEWS

ദേശീയപാത തകര്‍ന്നു; ത്രിപുരയില്‍ പെട്രോളിനും ഡീസലിനും റേഷന്‍

Published : 4th July 2016 | Posted By: SMR

അഗര്‍ത്തല: ത്രിപുരയില്‍ ഇന്ധന ഉപയോഗത്തിന് റേഷന്‍ ഏര്‍പ്പെടുത്തി. ആയിരക്കണക്കിന് ലോറികളും എണ്ണ ടാങ്കറുകളും അസമിലെ കരിംഗഞ്ച് ജില്ലയില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും റേഷന്‍ നടപ്പാക്കിയതെന്ന് പൊതുവിതരണ മന്ത്രി ഭാനുലാല്‍ സാഹ അറിയിച്ചു.
അസം-അഗര്‍ത്തല ദേശീയപാത തകര്‍ന്നതിനെതുടര്‍ന്നാണ് കരിംഗഞ്ചില്‍ വാഹനങ്ങള്‍ കുടുങ്ങിയത്. മോട്ടോര്‍ സൈക്കിളുകള്‍ക്കും ചെറുകാറുകള്‍ക്കും ഒരുസമയം 200 രൂപയിലേറെ വിലയുള്ള ഇന്ധനം നല്‍കരുതെന്ന് എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്ധനം നിറച്ച 10 ലോറികള്‍ മാത്രമാണ് പ്രതിദിനം സംസ്ഥാനത്തെത്തുന്നത്. ദിവസവും 20 ലോറി ഇന്ധനം സംസ്ഥാനത്തിന് ആവശ്യമുണ്ട്. ഒരാഴ്ചയ്ക്കകം സ്ഥിതിഗതികള്‍ മെച്ചപ്പെടും. ബദല്‍ മാര്‍ഗങ്ങള്‍ വഴി ലോറികള്‍ സംസ്ഥാനത്ത് എത്താന്‍ തുടങ്ങിയിട്ടുണ്ട്. 55 ദിവസത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ സ്‌റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
തകര്‍ന്ന ദേശീയപാത പൂര്‍വസ്ഥിതിയിലാക്കാന്‍ ത്രിപുര പൊതുമരാമത്ത് മന്ത്രി ബാദല്‍ ചൗധരി നേരത്തെ കേന്ദ്രത്തിനോടും അസം സര്‍ക്കാരിനോടും അഭ്യര്‍ഥിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക