|    May 21 Mon, 2018 12:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേശീയപാത ജില്ലാ പാതയായി ; അഞ്ച് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി

Published : 20th April 2017 | Posted By: fsq

 

തിരുവനന്തപുരം: ജില്ലയിലെ അഞ്ച് ബിയര്‍, വൈന്‍ ഹോട്ടലുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. കഴക്കൂട്ടം വഴി കന്യാകുമാരിയിലേക്കു പോവുന്ന എന്‍എച്ച് 66ന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ബാര്‍ ഹോട്ടലുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഈ പാത ജില്ലാ പാതയാണെന്ന ബാറുടമകളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ബാറുടമകളുടെ വാദത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കുകയോ പൊതുമരാമത്തിനോട് വിശദീകരണം തേടുകയോ ചെയ്തില്ല.  ഇതോടെയാണ് ബാറുടമകള്‍ക്ക് അനുകൂല വിധിയുണ്ടായത്. 24 ബിയര്‍ വൈന്‍ പാര്‍ലറുകളാണ് പാതയോരത്തുള്ളത്. ഇതില്‍ കോടതിയെ സമീപിച്ച ഹോട്ടലുകള്‍ക്കാണ് തുറക്കാന്‍ അനുമതി ലഭിച്ചത്. ഇതോടെ മറ്റു ബാറുടമകള്‍ക്കും കോടതി വഴി അനുമതി ലഭിക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. അതേസമയം, രണ്ടു ദേശീയപാതകള്‍ ഒരു സ്ഥലത്തേക്ക് എങ്ങനെ വരുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹോട്ടല്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss