|    Dec 11 Tue, 2018 12:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേശീയപാത: കുടിയൊഴിപ്പിക്കല്‍ തടയും- സംയുക്ത സമരസമിതി

Published : 5th December 2018 | Posted By: kasim kzm

കൊച്ചി: ദേശീയപാതാ വികസനത്തിന്റെ പേരില്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ജനങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള നീക്കത്തെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് എ ന്‍എച്ച് 17 സംയുക്ത സമരസമിതി.
ഒരു പ്രാവശ്യം കുടിയൊഴിപ്പിക്കപ്പെടുകയും മഹാ പ്രളയ ദുരന്തത്തിന് ഇരയാവുകയും ചെയ്ത നൂറുകണക്കിന് കുടുംബങ്ങളുടെ തലയില്‍ മറ്റൊരു കുടിയൊഴിപ്പിക്കല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അന്യായവും ക്രൂരതയുമാണ്. വീടുകള്‍ പ്രളയത്തില്‍ മുങ്ങി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയവെ യാണു ജില്ലാ ഭരണകൂടം ഭൂമി പിടിച്ചെടുത്തു കുടിയൊഴിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത് എന്നത് അങ്ങേയറ്റം ജനദ്രോഹവും പ്രതിഷേധാര്‍ഹവുമാണ്. പ്രളയദുരിതം ബാധിച്ചവര്‍ എന്ന പശ്ചാത്തലത്തില്‍ സമരസമിതി പ്രായോഗികമായ രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.
ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രളയത്തെക്കൂടി നേരിടാന്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുക എന്നതായിരുന്നു ഒന്ന്. 45 മീറ്റര്‍ പദ്ധതി രണ്ട് ഘട്ടമായി നിര്‍മിക്കുക എന്നതാണ് രണ്ടാമത്തെ നിര്‍ദേശം. ആദ്യഘട്ടം നാല് അല്ലെങ്കില്‍ ആറുവരിപ്പാതയും രണ്ടാംഘട്ടമായി സര്‍വീസ് റോഡും നിര്‍മിക്കാം. തികച്ചും പ്രായോഗികമായ ഈ പദ്ധതി നടപ്പാവണമെങ്കി ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശമായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടതുണ്ട്. അത്തരം ഒരാവശ്യം സംസ്ഥാനസര്‍ക്കാര്‍ ഉന്നയിച്ചാല്‍ പരിഗണിക്കാമെന്ന് ഹൈവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡ ല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയി ല്‍ സമരസമിതി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സംയുക്ത സമരസമിതി നേതാക്കളായ ഹാഷിം ചേന്നാമ്പിള്ളി, കെ വി സത്യന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss