|    Nov 15 Thu, 2018 10:05 pm
FLASH NEWS

ദേശീയപാത: ഉള്ളുലയ്ക്കുന്ന നൊമ്പരച്ചിത്രമായി മുഹമ്മദ് അസ്മില്‍

Published : 2nd April 2018 | Posted By: kasim kzm

പൊന്നാനി: ദേശീയപാത 66 ബിഒടി ടോള്‍ റോഡായി വികസിപ്പിക്കുമ്പോള്‍ ഉള്ളുലക്കുന്ന നൊമ്പരച്ചിത്രമാവുകയാണ് മുഹമ്മദ് അസ്മില്‍. റവന്യൂ സംഘം 45 മീറ്ററില്‍ അളന്നു സ്ഥാപിച്ച സര്‍വെകല്ലിനെ നോക്കി നിരാശനായി ഇരിക്കുന്ന എട്ടു വയസ്സുകാരന്‍ മുഹമ്മദ് അസ്മില്‍ എന്ന കുട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചെറുശോല സ്വദേശി മങ്ങാട്ടയില്‍ അബ്ദുല്‍ അസീസിന്റ മകനാണ് ഈ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി. അബ്ദുല്‍ അസീസിന്റെ വീട് നഷ്ടപ്പെടുന്ന വിധത്തിലാണ് ചുങ്കപ്പാതയുടെ അലൈന്‍മെന്റ്. കണ്ണില്ലാത്ത വികസന ഭ്രാന്തിനെതിരേ ഈ ചിത്രത്തോടൊപ്പം ധാരാളം പേര്‍ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
2004ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച് വന്‍ ജനശ്രദ്ധ നേടിയ കാഴ്ച എന്ന സിനിമയിലെ കൊച്ചുണ്ടാപ്രിയെന്ന ബാലനെയാണ് ചിലരൊക്കെ അസ്മിനില്‍ കാണുന്നത്. ഈ മേഖലയില്‍ മാത്രം അമ്പതിലേറെ വീടുകള്‍ പൊളിക്കണം. രണ്ടരക്കിലോമീറ്ററോളം നീളത്തില്‍ 45 ഏക്കര്‍ കൃഷിഭൂമിയും ഇല്ലാതാവുന്നത് ജില്ലയിലെ തന്നെ ഏറ്റവും മികച്ച കര്‍ഷകഗ്രാമങ്ങളുള്ള ഈ മേഖലയുടെ നടുവൊടിക്കും.വ്യത്യസ്ത സമര പരിപാടികളുമായി ഇതിനെ ഏതു നിലയ്ക്കും ചെറുക്കുവാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. റോഡ് വികസിപ്പിക്കുന്നതിന് വേണ്ടി കനത്ത പോലിസ് സന്നാഹത്തെ അണിനിരത്തി 45 മീറ്റര്‍ സ്ഥലമെടുപ്പ് പുരോഗമിക്കവെ ജനവാസ മേഖലകളില്‍ ധാരാളം വീടുകള്‍ പൊളിച്ചു മാറ്റേണ്ടി വരുന്നത് സംഘര്‍ഷത്തിന് കാരണമാവുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss