|    Nov 15 Thu, 2018 1:02 am
FLASH NEWS
Home   >  Kerala   >  

ദേശീയപാത: അലൈന്‍മെന്റില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രമന്ത്രി

Published : 28th April 2018 | Posted By: G.A.G

തിരുവനന്തപുരം: ദേശീയപാത അലൈന്‍മെന്റില്‍ അന്തിമ രൂപരേഖ അംഗീകരിച്ചിട്ടുണ്ടെന്നും അലൈന്‍മെന്റ് മാറ്റാനാകില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി. ഒരിടത്ത് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയാല്‍ മറ്റിടങ്ങളിലും മാറ്റത്തിനായി ആവശ്യമുയരുമെന്നും അതിനാല്‍ അക്കാര്യം പ്രായോഗികമല്ലെന്നും ദേശീയപാത വികസന അവലോകന യോഗത്തില്‍ ഗഡ്കരി അറിയിച്ചു.
ഭൂമി ഏറ്റെടുക്കല്‍ സെപ്റ്റംബറോടെ പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. ആഗസ്‌റ്റോടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നവംബറില്‍ ദേശീയപാത നിര്‍മാണത്തിനായുള്ള നടപടികള്‍ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പി്ന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി ഏറ്റെടുക്കലും ടെന്‍ഡറും നവംബറോടെ പൂര്‍ത്തിയാക്കുമെന്നും സുധാകരന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss