|    Aug 14 Tue, 2018 7:48 pm
FLASH NEWS

ദേശീയപാതാ സ്ഥലമെടുപ്പ്: ഒരുമനയൂര്‍ മുത്തമ്മാവില്‍ പ്രതിഷേധവും ബഹളവും

Published : 10th August 2018 | Posted By: kasim kzm

ചാവക്കാട്: ദേശീയപാത 66 സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഒരുമനയൂര്‍ മുത്തമ്മാവിനടുത്തുള്ള സുബ്രഹ്മണ്യ കോവിലിന്റെ സ്ഥലത്ത് അളവെടുപ്പിനെത്തിയപ്പോള്‍ ബഹളവും പ്രതിഷേധവും. ക്ഷേത്രപറമ്പില്‍ കല്ലിടാന്‍ സമ്മതിച്ചില്ല. കല്ല് മറ്റൊരു സ്ഥലത്തിട്ട് അധികൃതര്‍. ക്ഷേത്രത്തിന്റെ ഒരിഞ്ചു സ്ഥലം പോലും ഏറ്റെടുക്കരുതെന്നു നേരത്തെ പട്ടികജാതി കമ്മിഷന്റെ ഉത്തരവുണ്ടായിരുന്നതായി ഭാരവാഹികള്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു.
2013ല്‍ ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയിരുന്നതായും ദേശീയപാത അധികൃതരോടു ക്ഷേത്രം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വിശ്വാസികള്‍ പറഞ്ഞു. സത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളെത്തിയാണു സങ്കടവും പ്രതിഷേധവും അറിയിച്ചത്. സ്ത്രീകള്‍ പലരും പൊട്ടിക്കരയുകയും ദുഃഖം ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
ആല്‍ച്ചുവട്ടിലെ ഉപദേവത പ്രതിഷ്ഠകളും ക്ഷേത്രത്തിന്റെ ആറു സെന്റോളം ഭൂമിയും എടുത്തു ദേശീയപാത നിര്‍മിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നു വിശ്വാസികള്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ക്ഷേത്രഭൂമിക്കു പുറത്തു കല്ലിട്ട് ഇവിടെനിന്നു നീങ്ങി.
ഇതിനിടയില്‍ ഒരുമനയൂര്‍ ചെറുപുഷ്പം ദേവാലയത്തിലെ രൂപക്കൂടും കൊടിമരവും നഷ്ടപ്പെടുമെന്നു പള്ളി കമ്മിറ്റി ഭാരവാഹികളും പറഞ്ഞു. കരുവാരക്കുണ്ട് പള്ളിയുടെ ഒരു ഭാഗവും നഷ്ടപ്പെടുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss