|    Aug 17 Fri, 2018 6:22 pm
FLASH NEWS

ദേശീയപാതാ സര്‍വേയ്‌ക്കെതിരേ പ്രതിഷേധ മാര്‍ച്ച്

Published : 9th August 2018 | Posted By: kasim kzm

ചാവക്കാട്: എതിര്‍പ്പുകള്‍ വകവെക്കാതെ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ദേശീയപാത സര്‍വ്വേക്കെതിരെ ദേശീയപാത കര്‍മ്മ സമിതി ഒരുമനയൂര്‍ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ചേറ്റുവ മൂന്നാം കല്ലില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാലംകടവില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം നടത്തി. വി സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു.
പോലിസിനെ ഉപയോഗിച്ചു ജനങ്ങളെ ഭീഷണിപ്പെടുത്തി നടത്തിക്കൊണ്ടിരിക്കുന്നത് സര്‍വ്വേ ഭൂമി ഏറ്റെടുക്കലല്ലെന്നും മറിച്ചു ഭൂമി പിടിച്ചെടുക്കലാണെന്നും യോഗം ആരോപിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ഒരുമനയൂര്‍ വില്ലേജ് കണ്‍വീനര്‍ പി കെ നൂറുദ്ദീന്‍ ഹാജി, ഷണ്മുഖന്‍ വൈദ്യര്‍, സരസ്വതി, ബാലകൃഷ്ണന്‍ കാക്കര, വേണു, കെ നവാസ്, ഷിഹാബ് ഒരുമനയൂര്‍, ആരിഫ് കണ്ണാട്ട് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss