|    Nov 21 Wed, 2018 1:28 am
FLASH NEWS

ദേശീയപാതാ വികസനം; സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായി എഎസ്പി പട്ടയം ഉടമകള്‍

Published : 11th August 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: —ദേശീയ പാത വികസനത്തിന് സ്ഥലം വിട്ടു നല്‍കാന്‍ തയാറായിഎഎസ്പി പട്ടയം ഉടമകള്‍. എല്ലാ വകുപ്പുകളും സഹകരിച്ചാല്‍ മെയ് മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കരാര്‍ ഏറ്റെടുത്ത സൊസൈറ്റിയും അറിയിച്ചു. ദേശീയപാത വികസനം വൈകുന്ന സാഹചര്യത്തില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
കരാറുകാരും കണ്‍സള്‍ട്ടന്‍സിയും തമ്മില്‍ റോഡിന്റെ ഡിസൈനിങിനെ ചൊല്ലിയുള്ള തര്‍ക്കം 13ന് തിരുവനന്തപുരത്ത് ചേരുന്ന ബന്ധപ്പെട്ട വകുപ്പുകളുടെ ചീഫ് എഞ്ചിനീയര്‍മാരുടെ യോഗത്തില്‍ പരിഹാരമാകും. മഴ മാറിയാല്‍ ടൗണിലെ കുഴികളടക്കാനും തീരുമാനമായി.
കേരളത്തിലെ ഭൂപ്രകൃതിക്കനുസരിച്ചുള്ള രൂപകല്‍പനയല്ല നടത്തിയതെന്ന് കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി ചീഫ് എന്‍ജിനീയര്‍ പ്രമോദ് പറഞ്ഞു. റോഡിലെ ഡിസൈനിങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പട്ട് കണ്‍സള്‍ട്ടന്‍സിക്ക് കത്തുനല്‍കിയെങ്കിലും അവര്‍ അത് അംഗീകരിക്കാന്‍ തയാറാവാത്തതാണ് പ്രതിസന്ധിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ദേശീയ പാതയുടെ ഗുണ നിലവാരം ഉറപ്പു വരുത്തുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും അതു കുറയുമ്പോള്‍ ചൂണ്ടിക്കാണിക്കുമെന്നും കണ്‍സള്‍ട്ടന്‍സി സത്രയുടെ റസിഡന്റ് എന്‍ജിനീയര്‍ മധുസൂദനന്‍ പറഞ്ഞു.
നഗരത്തിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റുന്നതിനുള്ള ട്രൈപാര്‍ട്ടി എഗ്രിമെന്റ് വാട്ടര്‍ അതോറിറ്റിയാണ് വൈകപ്പിച്ചതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നാസര്‍ പറഞ്ഞു. നാട്ടുകല്‍ മുതല്‍ താണാവു വരെയുള്ള റോഡിന്റെ ഡിപിആറില്‍ ഒട്ടേറെ അപാകതകള്‍ ഉണ്ടെന്ന് പ്രൊജക്ട് ഡിസൈന്‍ ഡയറക്ടര്‍ അരുണ്‍ബാബു പറഞ്ഞു. വനം വകുപ്പ് 80 ശതമാനം ജോലികളും തീര്‍ത്തതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡോ.രാജന്‍ പറഞ്ഞു.
കെഎസ്ഇബിയുടെ കാരണം കൊണ്ട് ഒരു മിനുട്ട് പോലും ദേശീയ പാത വികസനം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു. വനം, ബിഎസ്എന്‍എല്‍ വകുപ്പുകളെല്ലാം അവരുടെ ജോലികള്‍ തീര്‍ത്തതായി പ്രതിനിധികള്‍ അറിയിച്ചു. ദേശീയപാതയുടെ അതിര്‍ത്തിനിര്‍ണ്ണിയിക്കാന്‍ സര്‍വെയര്‍മാരില്ലാത്തതാണ് പ്രശ്‌നമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍ പറഞ്ഞു. —
ദേശീയ പാത വികസനം നീണ്ടു പോകുന്നതിനെതിരെ ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചത്. ഓപ്പറേഷന്‍ അനന്ത ആക്ഷന്‍ കൗണ്‍സില്‍ എഎസ്പി പട്ടയം ഉടമകളുമായി സംസാരിച്ചതാണ് അവരെ കൊണ്ട് അനുകൂല നിലപാടെടുക്കാന്‍ സഹായിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ഒ പി ഷരീഫ്, നഗരസഭ ചെയര്‍പെഴ്‌സണ്‍ എം.കെ.സുബൈദ, എന്‍എച്ച് സൂപ്രണ്ടിങ് എന്‍ജിനീയര്‍ സിന്ധു, തഹസില്‍ദാര്‍ നസീര്‍ഖാന്‍, സിഐ ടി പി ഫര്‍ഷാദ്, എന്‍എച്ച് ഇഇ മുഹമ്മദ് ഇസ്മായില്‍, യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, ഓപ്പറേഷന്‍ അനന്ത ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം പുരുഷോത്തമന്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss