|    Dec 17 Mon, 2018 10:50 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേശീയപാതാ വികസനം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭൂമിയും ഏറ്റെടുക്കാന്‍ അനുമതി

Published : 5th December 2018 | Posted By: kasim kzm

ആലത്തൂര്‍: ദേശീയപാതാ നിര്‍മാണത്തിനാവശ്യമായി വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയില്‍ വരുന്ന ഭൂമിയും ഏറ്റെടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസാണ് നവംബര്‍ 24ന് ഉത്തരവിറക്കിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് നിലവില്‍ ഭരണസമിതി തീരുമാനപ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നു പ്രത്യേക ഉത്തരവ് നേടിയാണ് റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കുക.
ഈ ഉത്തരവാണ് ഇപ്പോള്‍ സര്‍ക്കാര്‍ റദ്ദാക്കി മറ്റു ഭൂമി ഏറ്റെടുക്കല്‍ നടപടിപോലെ ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള തോട്, പാത, പുറമ്പോക്ക് എന്നിവ പൊതുവായ ആവശ്യത്തിനാണ് ദേശീയപാതാ അതോറിറ്റിക്ക് കൈമാറേണ്ടത്. നടപടിക്രമങ്ങള്‍ മൂലമുണ്ടാവുന്ന കാലതാമസം ഒഴിവാക്കുന്നതിനായി കേരള പഞ്ചായത്തീരാജ് ആക്റ്റിലെ 169(1), 208(1)എന്നീ വകുപ്പുകളും മുനിസിപ്പാലിറ്റി ആക്റ്റിലെ 207(1), 208 എ പ്രകാരവുമാണ് ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്.
ഇങ്ങനെ ഭൂമി ഏറ്റെടുക്കുമ്പോള്‍ നാഷനല്‍ ഹൈവേ ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരമാവണമെന്നും കേരള പഞ്ചായത്തീരാജ് ആക്റ്റിലെയും കേരള മുനിസിപ്പാലിറ്റി ആക്റ്റിലെയും വ്യവസ്ഥകള്‍ പ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. എന്നാല്‍, ഏറ്റെടുക്കുന്ന ഭൂമിയില്‍ കെട്ടിടങ്ങളോ മറ്റുള്ളവയോ ഉണ്ടെങ്കില്‍ അവ പുനര്‍നിര്‍മിച്ചു നല്‍കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss