|    Sep 24 Sun, 2017 6:52 am
FLASH NEWS

ദേശീയപാതാ വികസനം; ചെറുതോണി പാലം രക്ഷപ്പെടുമെന്ന പ്രതീക്ഷയില്‍ ഇടുക്കി നിവാസികള്‍

Published : 26th November 2016 | Posted By: SMR

ചെറുതോണി: ദേശീയപാത 185 യാഥാര്‍ഥ്യമാകുന്നതോടെ ചെറുതോണി പാലത്തിന് ശാപമോക്ഷമാകുമെന്നാശ്വസിച്ച് ഇടുക്കി നിവാസികള്‍.വാഹനാപടകടങ്ങള്‍ക്ക് കുപ്രസിദ്ധികേട്ട ചെറുതോണി പാലത്തില്‍ രണ്ട് വര്‍ഷത്തിനിടെ ചെറുതും വലുതുമായി നൂറിലധികം അപകടങ്ങളാണ് നടന്നിട്ടുള്ളത്.അപകടത്തില്‍വെച്ച് ജീവന്‍ പൊലിഞ്ഞവരില്‍ പ്രദേശത്തെ കാല്‍നടയാത്രക്കാരും,അന്യദേശങ്ങളില്‍നിന്നെത്തിയ സഞ്ചാരികളും നിരവധിയാണ്.ഇടുക്കിയില്‍നിന്നും ചെറുതോണി പാലം വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം നല്ല വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ പാലത്തിന് അടുത്ത് എത്തുന്നതോടെ എല്‍ ഷെയിപ്പില്‍ തിരിയേണ്ടിവരുന്നു.  കൂടാതെ ജില്ലാ വ്യവസായ കേന്ദ്രത്തിലേക്ക് പാലത്തിന് സമീപത്ത്‌നിന്നും തുടങ്ങുന്ന നേരേ കിടക്കുന്ന ടാറിംഗ് റോഡും ശരിയായ വഴി ഏതെന്ന് ഡ്രൈവര്‍മാരില്‍ സംശയമുണ്ടാക്കുന്നു.ഇവിടെ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്.രാത്രികാലങ്ങളിലാണ്.നിരവധിയായ അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും അപകടമേഖലയെന്ന് സൂചിപ്പിക്കുന്ന വിവരണങ്ങളോ മറ്റ് സൈന്‍ബോര്‍ഡുകളോ സ്ഥാപിക്കാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം തയ്യാറായിട്ടില്ല.പാലം ആരംഭിക്കുന്ന ഇരുവശങ്ങളിലും വ്യക്തമായി കാണാവുന്ന തരത്തില്‍ റിഫഌക്ടര്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാകണം.  ഇടുക്കി ചെറുതോണി അണക്കെട്ടുകളുടെ നിര്‍മ്മാണ കാലത്ത് സിമെന്റും കമ്പിയുമടങ്ങുന്ന ചരക്കുകള്‍ കൊണ്ടുവരുന്നതിലേക്ക് താല്കാലികമായി നിര്‍മ്മിച്ചതാണ് ചെറുതോണി ചപ്പാത്ത് എന്നറിയപ്പെടുന്ന പാലം തലനാരിഴയ്ക്കാണ് ഓരോ ദിവസവും ഇവിടെ അപകടങ്ങള്‍ ഒഴിവായിപോകുന്നത്.ഇടുക്കി ആലിന്‍ചുവട്ടില്‍ പ്രവര്‍ത്തിക്കുന്ന പെരിയാര്‍ സ്വയം സഹായ സംഘമാണ് ഇപ്പോള്‍ ഇവിടെ സൈന്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.  അധികം വൈകാതെ ദേശീയ പാത യാഥാര്‍ത്യമാകുന്നതോടെ ചെറുതോണിയില്‍ പുതിയ പാലം വരുമെന്ന വിശ്വാസത്തിലാണ് യാത്രക്കാരും, പ്രദേശവാസികളും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക