|    Aug 17 Fri, 2018 9:28 am

ദേശീയപാതാ വികസനം: ആനവിഴുങ്ങി സമരം ശക്തി പ്രാപിക്കുന്നു

Published : 12th August 2018 | Posted By: kasim kzm

തൃപ്രയാര്‍: വികസനത്തിന് വേണ്ടി കുന്നും മലകളും ഇടിച്ച് നിരത്തി നശിപ്പിച്ചതിന് പ്രകൃതി നല്‍കിയ ശിക്ഷയാണ് പ്രളയദുരന്തമെങ്കില്‍ സര്‍ക്കാരും കോര്‍പ്പറേറ്റുകളും സ്‌പോണ്‍സര്‍ ചെയ്യുന്ന ദുരന്തമാണ് നിര്‍ദിഷ്ട ബി ഒ ടി ഹൈവെയിലെ ആനവിഴുങ്ങി ലക്ഷംവീട് പട്ടികജാതി കോളനി കുടിയൊഴിപ്പിക്കല്‍ എന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പ്രസ്താവിച്ചു.
ആനവിഴുങ്ങി നടയില്‍ ബി ഒ ടി പാതയ്‌ക്കെതിരെ നടന്നുവരുന്ന ജനകീയ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാത വരുമെന്ന് മുന്‍കൂട്ടിക്കണ്ട് വീടുകള്‍ പാതയോരത്ത് നിന്ന് പരമാവധി നീക്കി പണിത് സഹകരിക്കുന്ന പൊതുജനമല്ല, മറിച്ച് അലൈന്‍മെന്റുകള്‍ ഇടക്കിടെ മാറ്റി ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാരാണ് യഥാര്‍ഥ വികസന വിരോധികള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമര നായകന്‍ കെ എച്ച് മിഷോ അദ്ധ്യക്ഷത വഹിച്ചു. 6ാം ദിവസത്തെ രക്തസാക്ഷി കണ്ണന്റെ സഹോദരി ബീന ദാസിന്റെ നിരാഹാരം നാരങ്ങാനീര് നല്‍കി വി എം സുധീരന്‍ അവസാനിപ്പിച്ചു. സിദ്ദീഖ് ഷമീര്‍, ഭരതന്‍, ബീന പീതാംബരന്‍, പി എ അബ്ദുല്‍ കരീം, താമി കുമ്പളത്തൂര്‍, ലത മണി, ഷിജി പവനന്‍, രമണി സുരേഷ് സംസാരിച്ചു. 7ാം ദിവസത്തെ സമരം കെ കെ ലിജേഷ് തുടരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss