|    Jan 24 Tue, 2017 8:35 am

ദേശീയപാതാ വികസനം: ആക്ഷന്‍ കൗണ്‍സില്‍ ബഹുജനസംഗമം നാളെ

Published : 18th October 2016 | Posted By: Abbasali tf

കണ്ണൂര്‍: ദേശീയപാതാ വികസനത്തിന്റെ പേരിലുള്ള ഭൂമിയേറ്റെടുക്കല്‍-സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് 19ന് വൈകീട്ട് 4.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ആക്ഷന്‍ കൗണ്‍സില്‍ ബഹുജനസംഗമം സംഘടിപ്പിക്കും. ദേശീയപാതാ വികസനത്തിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വന്‍തുക നഷ്ടപരിഹാരമായി ലഭിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2006ല്‍ തയ്യാറാക്കിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡിന്റെ രൂപരേഖയും കുടിയൊഴിക്കപ്പെടുന്നവരുടെയും പൊളിക്കേണ്ട കെട്ടിടങ്ങളുടെയും എണ്ണം തയ്യാറാക്കിയിട്ടുള്ളത്. 2016 ആകുമ്പോള്‍ പ്രസ്തുത രൂപരേഖയില്‍ പുതുതായി നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും വന്നിട്ടുണ്ടെന്ന കാര്യം പരിഗണിക്കുന്നില്ല. കോഴിക്കോട് ജില്ലയിലെ വെങ്ങളം മുതല്‍ തിരുവനന്തപുരത്തെ കഴക്കൂട്ടം വരെ പുതിയ പഠനം നടത്താന്‍ തീരുമാനിച്ചെങ്കിലും 2006ലെ പഠനപ്രകാരമാണ് തലപ്പാടി മുതല്‍ വെങ്ങളം വരെയുള്ള ഭൂമി ഏറ്റെടുക്കുന്നത്. ഇത് തിരുത്തണം. തലപ്പാടി മുതല്‍ വെങ്ങളം വരെ പുതിയ പഠനം നടത്തണം. മാത്രമല്ല, മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയതിന് ശേഷമെ ഭൂമി ഏറ്റെടുക്കാവൂ എന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പോള്‍ ടി സാമുവല്‍, നജീബ്, എ പി സുബൈര്‍ പങ്കെടുത്തു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക