|    Dec 12 Wed, 2018 12:42 pm
FLASH NEWS
Home   >  Kerala   >  

ദേശീയപാതാ വികസനം:സ്ഥലമേറ്റെടുക്കലില്‍ അപാകത; മനപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമം-സ്പീക്കര്‍

Published : 24th April 2018 | Posted By: mi.ptk

മലപ്പുറം: ദേശീയപാതാ വികസനത്തിനായുള്ള സ്ഥലമേറ്റെടുക്കല്‍ സര്‍വേയില്‍ അപാകതകളുണ്ടെന്ന് സ്പീക്കറും പൊന്നാനി എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണന്‍. പൊന്നാനി മേഖലയില്‍ നിലവിലെ ദേശിയപാതയുടെ ഇരുഭാഗത്ത് നിന്നും ഭൂമിയേറ്റെടുക്കുന്നതിന് പകരം ഒരു വശത്തുനിന്ന് മാത്രം ഭൂമി ഏറ്റെടുക്കാനായി അടയാളപ്പെടുത്തിയത് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.17 വീടുകള്‍ മാത്രം നഷ്ടപ്പെടുന്ന തരത്തിലായിരുന്നു തീരപ്രദേശമായ പാലപ്പെട്ടിയില്‍ ആദ്യ അലൈന്‍മെന്റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ 30 വീടുകള്‍ നഷ്ടമാകുന്ന തരത്തിലാണ് സര്‍വേ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ സ്‌പെഷ്യല്‍ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നത് മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നടപടികള്‍ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss