|    Jun 21 Thu, 2018 10:39 am
FLASH NEWS

ദേശീയപാതയ്ക്കു സമാന്തരമായി പാതകള്‍ വികസിപ്പിക്കാനൊരുങ്ങുന്നു

Published : 18th January 2017 | Posted By: fsq

 

പുതുശ്ശേരി:ദേശീയപാതയ്ക്കു സമാന്തരമായി ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് സമാന്തര പാതകള്‍ ഉന്നത ഗുണനിലവാരത്തോടെ വികസിപ്പിക്കുന്നു. അടിയന്തിര ഘട്ടങ്ങളില്‍ വാഹനഗതാഗതം തിരിച്ചുവിടാനുള്ള സൗകര്യം കൂടി മുന്നില്‍ കണ്ടാണു  പൊതുമരാമത്തു വകുപ്പിന്റെ നടപടി.  ദേശീയപാതയില്‍ കഞ്ചിക്കോട് മുതല്‍ പാലക്കാട് വരെയുള്ള ഭാഗത്തിനു സമാന്തരമായി കല്ലേപ്പുള്ളി -നരകം പുള്ളി പാലം റോഡാണ് റബറൈസ് ചെയ്തു നവീകരിക്കുന്നത്. കല്ലേപ്പുള്ളി- കൊട്ടേക്കാടി- വേനോലി വഴിയുള്ള  റോഡിന്റെ നവീകരണം ജനുവരിയില്‍ പൂര്‍ത്തിയാക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ടു കോടിയോളം രൂപ ചെലവില്‍ അഞ്ചരകിലോമീറ്റര്‍ റോഡാണു നവീകരിക്കുക. ഉള്ള സ്ഥലം ഉപയോഗപ്പെടുത്തിയാണു നടപടി.     നവീകരണം പൂര്‍ത്തിയാകുന്നതോടെ നഗരം പൂര്‍ണമായും ഒഴിവാക്കി കല്‍മണ്ഡപം -ശേഖരീപുരം ബൈപാസ് വഴി ഒലവക്കോട്ടെത്താം. ഇതിനു സഹായകരമാകുന്ന വിധത്തില്‍ കല്‍മണ്ഡപം കനാല്‍ റോഡും ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ദേശീയപാതയ്ക്കു സമാന്തരമായുള്ള ചെറിയ റോഡുകള്‍ ഇത്തരത്തില്‍ നവീകരിക്കാനും പൊതുമരാമത്ത് വകുപ്പ് പദ്ധതി തയാറാക്കുന്നുണ്ട്. കല്‍മണ്ഡപം -മരുതറോഡ് കനാല്‍ റോഡ് വേനോലി അമൃത വിദ്യാലയത്തിനു സമീപമാണു കല്ലേപ്പുള്ളി-കൊട്ടേക്കാട് റോഡുമായി ചേരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss