|    Aug 24 Thu, 2017 2:22 pm

ദേശീയപാതയോരത്തെ മാലിന്യ നിക്ഷേപം ദുരിതമാവുന്നു

Published : 31st October 2016 | Posted By: SMR

മരട്: ദേശീയപാതയോരത്തെ മാലിന്യ നിക്ഷേപം ജനങ്ങള്‍ക്ക് ദുരിതമായി. വൈറ്റില-അരൂര്‍ ദേശീയപാതയോരത്ത് പനങ്ങാട് പോലിസ് സ്‌റ്റേഷന് എതിര്‍വശത്തായാണ് റോഡരികിലായുള്ള അനധികൃത മാലിന്യ നിക്ഷേപ കേന്ദ്രം. കുമ്പളം പാലത്തിന്റെ പനങ്ങാട് ഭാഗത്തേക്കുള്ള ഇറക്കത്തില്‍ തന്നെ പാതയോരത്ത് രാത്രിയിലാണ് വാഹനങ്ങളില്‍ കൊണ്ടുവന്ന് ചാക്ക് കെട്ടുകളിലായി മാലിന്യം നിക്ഷേപിക്കുന്നത്. ഈ ഭാഗത്ത് വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ ഇരുട്ടിന്റെ മറവിലാണ് പൊതുജനങ്ങള്‍ക്കും വാഹനയാത്രക്കാര്‍ക്കും ഉപദ്രവകരമായി തീര്‍ന്ന മാലിന്യ നിക്ഷേപം നടക്കുന്നത്. ഇതുകൂടാതെ പാലത്തില്‍നിന്ന് അറവ് മാലിന്യങ്ങളും കോഴി വേസ്റ്റും രാത്രി സമയങ്ങളില്‍ പുഴയിലേക്ക് തള്ളുന്നതുമൂലം മല്‍സ്യബന്ധനത്തിലേര്‍പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് വല കീറുന്നത് ഉള്‍പെടെയുള്ള ദുരിങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുണ്ടെന്ന് ഐഎന്‍ടിയുസി മ ല്‍സ്യത്തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടറി കെ ടി മധുപറഞ്ഞു. പനങ്ങാട് ഫിഷറീസ് കോളജ് വക സ്ഥലവും കാടുപിടിച്ച് കിടക്കുന്നതുമൂലം മാലിന്യം തള്ളുന്നവര്‍ക്ക് സൗകര്യപ്രദമായ താവളമായി മാറിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക