|    Jul 19 Thu, 2018 12:11 am
FLASH NEWS

ദേശീയപാതയോരത്തെ മരം രഹസ്യമായി മുറിച്ച് കടത്തിയ കടയുടമയ്‌ക്കെതിരേ പരാതി

Published : 15th September 2017 | Posted By: fsq

 

തൃപ്രയാര്‍: തളിക്കുളത്ത് ദേശീയപാതയോരത്തെ മരം രഹസ്യമായി മുറിച്ചുകടത്തിയ കടയുടമയ്‌ക്കെതിരെ പരാതി. തളിക്കുളം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിന്റെ വടക്കുഭാഗത്ത് ദേശീയപാതയോട് ചേര്‍ന്നുള്ള കൂറ്റന്‍ ബദാം മരമാണ് സമീപത്തെ കടയുടമ മുറിച്ചു കടത്തിയത്. കോസ്‌മോ ഫാസ്റ്റ്ഫുഡ് സ്ഥാപന ഉടമ ഷംസുദ്ദീനാണ് അനധികൃതമായി തണല്‍മരം മുറിച്ചുകടത്തിയതെന്നാണ് പരാതി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇന്നലെ രാവിലെ കടയുടമ തൊഴിലാളികളുമായെത്തി തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തെങ്ങ് മുറിക്കുന്നതിന്റെ മറവില്‍ ബദാംമരവും മുറിച്ചുമാറ്റുകയായിരുന്നു. ചൊറിയന്‍ പുഴുവിന്റെയും വവ്വാലിന്റെയും ശല്യത്തെ തുടര്‍ന്നാണ് മരം മുറിച്ചു മാറ്റിയതെന്നാണ് കടയുടമയുടെ വിശദീകരണം. സംഭവത്തില്‍ കടയുടമക്കെതിരെ തളിക്കുളം ഗ്രാമപഞ്ചായത്ത് അധികൃതര്‍ വാടാനപ്പള്ളി പോലിസിലും ദേശീയപാത അധികൃതര്‍ക്കും പരാതി നല്‍കി. പഞ്ചായത്ത് സെക്രട്ടറി എ ആര്‍ ഉന്മേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ പി കെ സുഭാഷിതന്‍ എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്താന്‍ എത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss