ദേശീയപാതയില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചു തുടങ്ങി; അപകടം; നടപടി തുടങ്ങി
Published : 6th October 2016 | Posted By: Abbasali tf
ആലപ്പുഴ: ദേശീയപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നത് തടയുന്നതിന് ഭാഗമായി അധികൃതര്‍ നടപടിയാരംഭിച്ചു.തോട്ടപ്പള്ളിക്കും കായംകുളത്തിനും മധ്യേ ഒരുദിവസം ചെറുതും വലുതുമായ പത്തോളം അപകടങ്ങളുണ്ടാകുന്നതായാണ് പോലിസിന്റെ കണക്ക്. യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്ന അപകടങ്ങള്‍ മാത്രമാണിത്. ചെറിയ അപകടങ്ങള്‍ പലപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെടാറില്ല. ഇതുകൂടി പരിഗണിക്കുമ്പോള്‍ അപകടങ്ങളുടെ എണ്ണം ഇതിലും കൂടുതലാവും. ആദ്യഘട്ടമായി എരമല്ലൂര്‍, കലവൂര്‍, കളര്‍കോട് എന്നീ ജങ്ഷനുകളിലാണ് സ്ഥാപിക്കുന്നത്. റോഡ് സുരക്ഷാ അതോറിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക ചെലവഴിക്കുന്നത്. കെല്‍ട്രോണിന്റെ തിരുവന്തപുരത്തെ എന്‍ജിനീയറിങ് വിഭാഗമാണ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.ജില്ലയില്‍ തിരക്കേറിയ 18 ജങ്ഷനുകളിലാണ് ട്രാഫിക്ക് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. കൂടാതെ 36 ജങ്ഷനുകളില്‍ മുന്നറിയിപ്പ് സിഗ്നലുകളും സ്ഥാപിക്കും. സ്വയംനിയന്ത്രിക്കുന്ന രീതിയിലാണ് സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനം സജ്ജീകരിച്ചിരിക്കുന്നത്. വൈദ്യുതിക്കാവശ്യമായി സോളാര്‍പാനലുകളും സിഗ്നല്‍ ലൈറ്റുകളുടെ കൂടെ ഘടിപ്പിക്കുന്നുണ്ട്. കളര്‍കോട് ജങ്ഷനില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞെങ്കിലും റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഉള്ളതിനാല്‍ കേബിളിങ് ജോലികള്‍ പൂര്‍ത്തിയാവാനുണ്ട്.തിരക്കേറിയ രാവിലെയും വൈകീട്ടും മാത്രമായി പ്രവര്‍ത്തനത്തിന് പ്രത്യേകമായ സമയക്രമരീതിയിലാണ് ഓട്ടോമാറ്റിക് സംവിധാനം സെറ്റ് ചെയ്തിരിക്കുന്നത്. കാത്തുനില്പ്പിന് വേണ്ടിവരുന്ന സമയദൈര്‍ഘ്യം അറിയാനുള്ള ഡിസ്പ്ലേയും പ്രത്യേകമായുണ്ട്. എരമല്ലൂരിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിച്ചുതുടങ്ങി. പത്ത് ദിവസത്തിലുള്ളില്് നിര്മാണന പ്രവര്‍ത്തനങ്ങള്‍ തീരുമെന്ന് കേല്‍ട്രോണ്‍ ട്രാഫിക്ക് എന്‍ജിനീയറിങ് വിഭാഗം വ്യക്തമാക്കി. സിഗ്നല്‍ ലൈറ്റുകളും സോളാര്‍ പാനലുകളും സ്റ്റാന്‍ഡില്‍ ഘടിപ്പിക്കുന്ന പ്രവൃത്തികളാണ് കലവൂരില്‍ നടന്നുകൊണ്ടിരിക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.