|    Jun 25 Sun, 2017 12:29 pm
FLASH NEWS

ദേശീയപാതയില്‍ വീണ്ടും വാഹനാപകടം; രണ്ടുപേര്‍ക്ക് പരിക്ക്

Published : 9th November 2016 | Posted By: SMR

അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ ആനവിരട്ടിയ്ക്ക് സമീപം ജീപ്പും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.എറണാകുളം സ്വദേശിനി ജിന്‍സി, ആനച്ചാല്‍ സ്വദേശി തുളസീദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒന്‍പതിനാണ് അപകടം നടന്നത്. പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമിത വേഗതയിലെത്തിയ വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. അടിമാലി പോലിസും ഹൈവെ പോലിസും സ്ഥലത്തെത്തിയാണ് വാഹന ഗതാഗതം പുനസ്ഥാപിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്്ക്കിടെ അടിമാലി സ്റ്റേഷന്‍ പരിധിയിലെ ദേശീയ പാതയില്‍ അഞ്ചിലേറെ അപകടങ്ങളാണ് ഉണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക