|    Jul 18 Wed, 2018 12:40 pm
FLASH NEWS

ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Published : 7th August 2017 | Posted By: fsq

 

അമ്പപ്പുഴ: വാഹനങ്ങളുടെ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.  ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൊപ്പാറ കടവ് കൊടുവന്തറ വീട്ടില്‍ നടേശന്റെ മകന്‍ മകന്‍ നന്ദു (19),  ഇയാളുടെ സുഹൃത്ത് പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മഠത്തിപ്പറമ്പ് വീട്ടില്‍ രഘുവരന്റെ മകന്‍ രഞ്ജിത് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10ഓടെ ദേശീയപാതയില്‍ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിലായിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന മറ്റൊരു കാറില്‍ ഇടിച്ചു ഇതുവഴി വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ റോഡിലേക്ക് തെറിച്ചു വീണു. ഈ സമയം ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസ് ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനധികൃത ഓവര്‍ ടേക്കിങ്ങാണ് അപകട കാരണം. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതതടസം നേരിട്ടു. പിന്നീട് അമ്പലപ്പുഴ പോലിസും ആലപ്പുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘവുമെത്തി  ഗതാഗത തടസ്സം ഒഴിവാക്കുകയായിരുന്നു. മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss