|    Oct 20 Fri, 2017 3:41 am

ദേശീയപാതയില്‍ ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

Published : 8th August 2017 | Posted By: fsq

 

കൊട്ടിയം: ദേശീയപാതയില്‍ മല്‍സ്യം കയറ്റിവന്ന മിനിലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി 10ഓടെ മേവറത്തായിരുന്നു അപകടം. മുനമ്പത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ലോറി. ബൈപ്പാസില്‍ നിന്നും ദേശീയപാതയിലേക്ക് കടക്കവെ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറിയില്‍ നിന്നും ഓയില്‍ റോഡില്‍ പരന്നു. ഉടന്‍ തന്നെ കടപ്പാക്കടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളമൊഴിച്ച് ഓയില്‍ നീക്കം ചെയ്തു. കടപ്പാക്കട അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഗിരീഷ്, ലീഡിങ് ഫയര്‍മാന്‍ ദിലീപ്, ഫയര്‍മാന്‍ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് വൃത്തിയാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക