|    Nov 20 Mon, 2017 5:06 pm
FLASH NEWS

ദേശീയപാതയില്‍ രണ്ട് വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്ക്

Published : 7th August 2017 | Posted By: fsq

 

അടിമാലി: ദേശീയപാതയില്‍ രണ്ട് വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ വാളറ അഞ്ചാംമൈലില്‍ കാര്‍ മറിഞ്ഞും റാണിക്കല്ല് വളവിന് സമീപം ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടങ്ങള്‍ ഉണ്ടായത്.പറവൂര്‍ സ്വദേശികളായ പട്ടശ്ശേരില്‍ ഗോഗുല്‍(18), വാഴപ്പറബില്‍ ഹാരിസ് (19), മട്ടാപ്പ്‌ശേരിയില്‍ എബിന്‍(18), മാളിയേക്കല്‍ എബിന്‍(19), തിരുവനന്തപുരം  സ്വദേശികളായ ഷിബു തോമസ്(48), വര്‍ഗ്ഗീസ് (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളത്ത് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ സന്ദര്‍ക്കാന്‍ പറവൂരില്‍ നിന്ന് പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന കാര്‍ ശനിയാഴ്ച രാത്രി 11.30നും മറിഞ്ഞാണ് നാലുപേര്‍ക്ക് പരിക്കേറ്റത്. മൂന്നാറില്‍ നിന്ന് കോതമംഗലത്തേക്ക് പോയ ടൂറിസ്റ്റ് ബസ്സും കോതമംഗലത്ത് നിന്ന് അടിമാലിയിലേക്ക് വന്ന ഇന്നോവകാര്‍ ഞായറാഴ്ച രാവിലെ കൂട്ടിയിടിച്ചുമാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക