|    Jun 27 Tue, 2017 12:28 pm
FLASH NEWS

ദേശീയപാതയില്‍ ബസ്സിനു പിന്നില്‍ ബസ്സിടിച്ച് 12 പേര്‍ക്ക് പരിക്ക്

Published : 17th November 2016 | Posted By: SMR

കായംകുളം: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിനു പിന്നില്‍ സൂപ്പര്‍ ഫാസ്റ്റ് ബസ്സിടിച്ച് 12 പേര്‍ക്ക് പരിക്ക്. ദേശീയ പാതയില്‍ മുക്കട ജങ്ഷനില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. പരിക്കേറ്റ ആലപ്പുഴ സ്വദേശികളായ രാധിക(56), മുരളീധരന്‍(51), ഇരട്ടക്കുളങ്ങര സ്വദേശിനി ഗോപിക(25),  തിരുവനന്തപുരം സ്വദേശികളായ നാരായണന്‍നായര്‍(71), ബിന്ദു(33), എറണാകുളം സ്വദേശികളായ മോഹനന്‍(43), കോയാ(52), ഷാജിദ(46), കായംകുളം സ്വദേശി മിന്‍ഷാ(26), തൃക്കുന്നപ്പുഴ സ്വദേശിനി മിനി(36), മാള സ്വദേശികളായ വര്‍ഗ്ഗീസ്(60), കൊച്ചുത്രേസ്യാ(55), ആന്‍സി(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊച്ചുത്രേസ്യയെ ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു. തിരുവനന്തപുരത്തുനിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് യാത്രക്കാരെ ഇറക്കുന്നതിന് മുക്കട ജങ്ഷനില്‍ നിര്‍ത്തുന്നതിനിടെ പിന്നാലെയെത്തിയ തിരുവനന്തപുരത്തുനിന്നും മാളയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. രണ്ടു ബസ്സുകളിലെയും പരിക്കേറ്റ യാത്രക്കാരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക