|    Feb 18 Sun, 2018 3:06 am
FLASH NEWS

ദേശീയപാതയില്‍ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം മുടങ്ങി

Published : 11th January 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: പൈപ്പ് പൊട്ടി ദേശീയപാത തകര്‍ന്നു കുടിവെള്ള വിതരണം മുടങ്ങി. നഗരത്തില്‍ കുടിവെള്ള പൈപ്പ് പൊട്ടി ദേശീയപാതയും തകര്‍ന്നു. മണ്ണാര്‍ക്കാട് നഗരസഭയിലും തെങ്കര പഞ്ചായത്തിലുമാണ്  കുടിവെള്ളം മുടങ്ങിയത്്.ദേശീയപാതയില്‍ ആല്‍ത്തറ കയറ്റത്തിലാണ് ഇന്നലെ പുലര്‍ച്ചെ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ദേശീയപാത തകര്‍ന്നു. ഒരു വരിയായി ആണ് വാഹനങ്ങള്‍ കടത്തിവിട്ടത്. ഇതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. അഴുക്കുചാലിന്റെ മുകളിലെ സ്ലാബ് ഇളകിയതിനാല്‍ കാല്‍നടയാത്രയും ദുഷ്‌ക്കരമായി. പുലര്‍ച്ചെ മുതല്‍ പോലിസ് ഗതാഗതം നിയന്ത്രിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss