|    Jul 23 Sun, 2017 8:27 am
FLASH NEWS

ദേശീയപാതയില്‍ നിരവധി മരങ്ങള്‍ അപകട ഭീഷണിയില്‍

Published : 16th September 2016 | Posted By: SMR

കഴക്കൂട്ടം: ദേശീയപാതയില്‍ ഇരു വശങ്ങളിലുമുള്ള നിരവധി മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. നാട്ടുകാര്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. കഴക്കൂട്ടം ദേശീയ പാതയില്‍ ശ്രീകാര്യം മുതല്‍ വെട്ടു റോഡ് വരെയുള്ള റോഡിന്റെ ഇരുശങ്ങളിലുമുള്ള പ്ലാവ് മരങ്ങള്‍ ഉള്‍പ്പെടെ നിരവധി തണല്‍ മരങ്ങളാണ് വാഹനയാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും മറ്റും ഭീഷണി ഉയര്‍ത്തുന്നത്.
വെട്ടു റോഡിന് സമീപം മിഷന്‍ ആശുപതിക്ക് സമീപവും കഴക്കൂട്ടം ബസ്സ്‌റ്റോപ്പിന് സമീപത്തെ പിക്കപ്പ് വാന്‍ സ്റ്റാന്‍ഡിലും അതിനടുത്തെ കെഎസ്ഇബി 110 കെബി സബ്‌സ് റ്റേഷന് മുന്നിലുള്ള ട്രാന്‍സ്‌ഫോര്‍മറിന് മുന്നിലും  കേരളാ സര്‍വകലാശാല കാര്യവട്ടം കാമ്പസിന്റെ പ്രധാന കവാടത്തിന് സമീപവും കാര്യവട്ടം ജങ്ഷന്‍ പാങ്ങപ്പാറ ഗുരുകുലത്തിന് സമീപം ഹെല്‍ത്ത് സെന്റര്‍ ചാവടിമുക്ക് ശ്രീകാര്യം എന്നിവിടങ്ങളില്‍ ദേശീയപാത കടന്ന് പോകുന്നിടത്തും ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലുള്ള മരങ്ങളാണുള്ളത്. മരങ്ങളുടെ മൂട് ദ്രവിച്ച നിലയിലും കൂറ്റന്‍ മരങ്ങള്‍ ഉണങ്ങി കരിഞ്ഞ് ഒടിഞ്ഞുവീഴാറായ അവസ്ഥയിലുമാണ്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ കാറ്റിലും മഴയിലും കുറച്ചു മരങ്ങള്‍ കടപുഴകിയിരുന്നു. നിരവധി വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടവും സംഭവിച്ചിരുന്നു. കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാംപസ്, ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെ ഈ പ്രദേശങ്ങളിലുള്ളതിനാല്‍  കാല്‍നട യാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും ഒഴുക്കാണ് മിക്കവാറും സമയങ്ങളിലും. കഴിഞ്ഞ ഏതാനം ദിവസങ്ങളില്‍ പലതവണ മരത്തിന്റെ ശിഖിരങ്ങള്‍ ഒടിഞ്ഞ് റോഡില്‍ വീണിരുന്നു. തലനാരിന് ഇടയിലാണ് പല വഴിയാത്രക്കാരും രക്ഷപ്പെട്ടത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദേശിയ പാതയില്‍ കഴക്കൂട്ടം ജങ്ഷനില്‍ റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന ഇരുമ്പ് കൊണ്ട് നിര്‍മിച്ച കൂറ്റന്‍ വഴികാട്ടിക്കൂടിയായ പരസ്യ ബോര്‍ഡ് തകര്‍ന്ന് ദേശീയ പാതയില്‍ പതിച്ചിരുന്നു. അന്ന് ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ വാഹനങ്ങളുടെ വേഗത വളരെ കുറവായതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്. ഈ അപകടം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ നിരവധി തവണ മരങ്ങളുടെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി  അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമെടുത്തിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക