|    Jul 26 Wed, 2017 12:32 am
FLASH NEWS

ദേശീയപാതയില്‍ കുഴികള്‍ നിറഞ്ഞു; അറ്റകുറ്റപ്പണി നടത്താതെ അധികൃതര്‍

Published : 25th August 2016 | Posted By: SMR

ചാവക്കാട്: ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളില്‍ കുഴികള്‍ നിറഞ്ഞു. അറ്റകുറ്റപ്പണി നടത്താത്തത് അപകടഭീഷണിയാവുന്നു. ദേശീയ പാത 17ല്‍ ചാവക്കാട് മണത്തല മുല്ലത്തറ മുതല്‍ പാലപ്പെട്ടി വരെയുള്ള ഭാഗങ്ങളിലാണ് റോഡിന്റെ മധ്യത്തില്‍ പോലും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. നേരത്തെ നടന്ന വാഹനാപകടങ്ങള്‍ക്ക് കാരണവും റേഡിലെ കുഴികളാണ്.
ഇരുചക്ര വാഹനങ്ങളുള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്കാണ് ഇത് കൂടുതല്‍ ഭീഷണിയാകുന്നത്. കഴിഞ്ഞ വര്‍ഷം കണ്ടയ്‌നറും പച്ചക്കറി കയറ്റിയത്തെിയ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് അകാലട് ഒറ്റയിനിക്കു വടക്കു ഭാഗത്തുണ്ടായ കുഴികള്‍ സമീപത്തെ മസ്ജിദു നബവി പ്രവര്‍ത്തകര്‍ മെറ്റലിട്ട് മൂടയിരുന്നു. ഇത് ഇളകി വീണ്ടും പഴയ കുഴികള്‍ പ്രത്യക്ഷപെട്ടിരിക്കുകയാണ്. രാത്രികളില്‍ ഇരുചക്ര വാഹനമോടിക്കുന്നവര്‍ ഈ ഭാഗത്ത് അപകടത്തില്‍ പെടുന്നത് പതിവാണ്. ചാവക്കാട് ബ്ലോക്ക് ഓഫിസ്, തിരുവത്ര അത്താണി, എടക്കയിഴൂര്‍ തെക്കെമദ്രസ്സ, എടക്കഴിയൂര്‍ കാജകമ്പിനി, പഞ്ചവടി, അകലാട്, മന്ദലംകുന്ന് എന്നിവിടങ്ങളിലാണ് കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. റോഡിലെ കുഴികളില്‍ നിന്നും രക്ഷപെടുന്നതിന് ഇരുചക്രവാഹനങ്ങള്‍ പെട്ടന്ന് വെട്ടിച്ച്മാറ്റുന്നതും അപകടത്തിന് കാരണമാണ്.
അന്യ സംസ്ഥാനാങ്ങളില്‍ നിന്നുള്‍പ്പടെയുള്ള നൂറുകണിക്കിനു വലിയ ചരക്കു വാഹനങ്ങള്‍ സ്ഥിരമായി ഈവഴി സഞ്ചരിക്കുന്നത്. വലിയ കണ്ടയ്‌നര്‍ ലോറികള്‍ കുഴിയില്‍ പെടുമ്പോള്‍ ഒരു ഭാഗം ചരിഞ്ഞ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുന്നത്. മഴക്കാലമായതോടെ ഈ മേഖലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ദേശീയപാത അതികൃതരുടെ അനാസ്ഥയാണ് ഈ അവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക