|    Mar 29 Wed, 2017 4:53 pm
FLASH NEWS

ദേശീയപാതയില്‍ കുഴികള്‍ നിറഞ്ഞു; അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

Published : 22nd May 2016 | Posted By: SMR

ചാവക്കാട്: ദേശീയപാതയില്‍ കുഴികള്‍ നിറഞ്ഞു. അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ദേശീയ പാതയിലെ വിവിധ സ്ഥലങ്ങളിലെ കുണ്ടുകളും കുഴികളുമാണ് യാത്രക്കാര്‍ക്ക് ഭീഷണിയായിട്ടുള്ളത്. എന്നാല്‍ കുഴികള്‍ നികത്തി അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ ഇതു വരെ തയ്യാറായിട്ടില്ല.
ദേശീയ പാത 17ല്‍ ചാവക്കാട് മുല്ലത്തറ മുതല്‍ പാലപ്പെട്ടി വരേയുള്ള ഭാഗങ്ങളിലാണ് റോഡിന്റെ മധ്യത്തില്‍ പോലും വലിയ കുഴികളും കുണ്ടുകളും രൂപപ്പെട്ടിട്ടുള്ളത്. നേരത്തെ നടന്ന വാഹനാപകടങ്ങള്‍ കാരണമാണ് ഈ ഭാഗങ്ങളില്‍ റോഡ് തകരാറിലായത്. ഇരുചക്ര വാഹനങ്ങളുള്‍പ്പടെയുള്ള ചെറുവാഹനങ്ങള്‍ക്കാണ് ഇത് ഭീഷണിയാകുന്നത്. അപകടത്തെ തുടര്‍ന്ന് അകാലട് ഒറ്റയിനിക്കു വടക്കു ഭാഗത്തുണ്ടായ കുഴികള്‍ സമീപത്തെ മസ്ജിദു നബവി പ്രവര്‍ത്തകര്‍ മെറ്റലിട്ട് മൂടിയിരുന്നു.
എന്നാല്‍, ഇത് ഇളകി വീണ്ടും പഴയ കുഴികള്‍ പ്രത്യക്ഷപെട്ടിരിക്കുകയാണ്. രാത്രികളില്‍ ഇരുചക്ര വാഹനമോടിക്കുന്നവര്‍ ഈ ഭാഗത്ത് അപകടത്തില്‍പെടുന്നത് പതിവാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day