|    Apr 24 Mon, 2017 10:50 am
FLASH NEWS

ദേശീയപാതയില്‍ അപകട ഭീഷണിയായി വൈദ്യുതി പോസ്റ്റ്

Published : 9th November 2016 | Posted By: SMR

പീരുമേട്: ദേശീയ പാതയില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വൈദ്യുത പോസ്റ്റ് നീക്കം ചെയ്യാതെ കെ.എസ്.ഇ.ബി. ദേശിയ പാത 183ലെ 56ാം മൈല്‍ വെയിറ്റിങ് ഷെഡിനു സമീപത്തായി  നില്‍ക്കുന്ന അപകട ഭീഷണി ഉയര്‍ത്തുന്ന വൈദ്യുത പോസ്റ്റാണ് അതികൃതര്‍ നീക്കം ചെയ്യാത്തത്. പോസ്റ്റ് പൂര്‍ണമായും റോഡിലേക്ക് ചരിഞ്ഞ നിലയിലാണ്.ഇതിലൂടെ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടില്ല. ദിവസേന നൂറുകണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രവും സമീപത്തുണ്ട് . ഇതിനു സമീപത്ത് തന്നെ മറ്റൊരു പോസ്റ്റും സ്ഥാപിച്ച് വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും റോഡിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ അതികൃതര്‍ തയ്യാറായിട്ടില്ല. പീരുമേട് സബ് സ്‌റ്റേഷന്റെ പരിധിയില്‍പ്പെട്ട സ്ഥലമാണ് ഇത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day