|    Aug 18 Fri, 2017 9:55 pm
FLASH NEWS

ദേശീയപാതയിലെ വെള്ളക്കെട്ടുകള്‍ യാത്രക്കാര്‍ക്കു ഭീഷണിയായി

Published : 2nd August 2017 | Posted By: fsq

 

അടിമാലി: കൊച്ചിമധുര ദേശീയപാത യിലെ വെള്ളക്കെട്ടുകള്‍ യാത്രക്കാര്‍ ക്ക് ഭീഷണിയായി. മച്ചിപ്ലാവ്, പതിനാ ലാംമൈല്‍, ചാറ്റുപാറ,അമ്പലപ്പടി, മിനിപ്പടി തുടങ്ങിയ ഭാഗങ്ങളിലാണ് റോഡില്‍ വെള്ളം കെട്ടികിടക്കുന്നത്. റോഡരികിലെ ഓടകള്‍ അടഞ്ഞ് ശക്തമായ മഴയില്‍ റോഡിലേക്ക് വെള്ളം കയറികിടക്കുകയാണ്. ഒഴുകി പോകാന്‍ ഇടമില്ലാത്തതിനാല്‍ ദിവസ ങ്ങളോളം വെള്ളം കെട്ടികിടക്കുകയാ ണ്. യഥാസമയം പാതയോരത്തെ ഓടകള്‍ മണ്ണും ചെളിയും നീക്കം ചെയ്യാന്‍ ദേശീയപാത അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി പലഭാഗത്തും ഓടകള്‍ മണ്ണും ചെളിയും അടിഞ്ഞ് നികന്ന നാലയിലാണ്. തിങ്കളാഴ്ച രാത്രി പെയ്ത മഴയില്‍ റോഡിന്റെ പലഭാഗത്തും വെള്ളം നിറഞ്ഞ് കവിഞ്ഞ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് വാഹന ഗതാഗതം സുഗമമാ യിരുന്നില്ല.വാഹനമോടിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതായി  െ്രെഡവര്‍മാര്‍ പറഞ്ഞു.കാല്‍നട യാത്രയും അസാധ്യമായിരുന്നു. അടിയന്തിരമായി പാതയോരത്തെ ഓടകളിലെ മണ്ണും ചെളിയും നീക്കം ചെയ്യാന്‍ ദേശീയപാത അധികൃതര്‍ തയ്യാറകണമെന്ന ആവശ്യം ശക്തമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക