|    Dec 14 Thu, 2017 4:02 am
FLASH NEWS

ദേശീയപാതയിലെ വളവുകള്‍ നിവര്‍ത്താന്‍ നടപടിയില്ല : പതിയിരിക്കുന്നത് വന്‍ അപകടങ്ങള്‍

Published : 15th July 2017 | Posted By: fsq

 

പൊന്‍കുന്നം: ദേശീയ പാത 183ലെ കൊടുംവളവുകള്‍ നിവര്‍ത്തണമെന്നും അല്ലാത്തപക്ഷം വന്‍ അപകടങ്ങള്‍ക്ക് കാരണമാവുമെന്ന പരാതി ശക്തമാവുന്നു. പൊന്‍കുന്നത്തിനും വാഴൂരിനും ഇടയില്‍ നിരവധി അപകട വളവുകളാണുള്ളത്.ഇളമ്പള്ളി, 18ാംമൈല്‍, 19ാംമൈല്‍, കടുക്കാമല, പുളിക്കപ്പടി, ചിറക്കുഴിപ്പടി എന്നിവിടങ്ങളിലാണ് കൂടുതല്‍ വളവുകളുള്ളത്. റോഡിന്റെ ഇരുവശത്തുമുള്ള സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ സംരക്ഷണ ഭിത്തിയുടെ മറവും വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന കാടുകളും എതിര്‍ദിശയില്‍ നിന്നു വരുന്ന വാഹനങ്ങളെ കാണാന്‍ സാധിക്കാത്ത അവസ്ഥക്ക് കാരണമാവുന്നു. ഇതിനാല്‍ പലപ്പോഴും ഈ വളവുകളില്‍ തലനാരിഴയ്ക്കാണ് വലിയ അപകടങ്ങള്‍ വഴിമാറിപ്പോവുന്നത്. റോഡിന്റെ വശങ്ങളില്‍ വളവുള്ള ഭാഗത്ത് നടപ്പുവഴിയില്ലാത്തത് റോഡിലൂടെ കടന്നുപോവുന്ന വിദ്യാര്‍ഥികളും സ്ത്രീകളും അടക്കമുള്ളവരെയും ദുരിതത്തിലാക്കുന്നു. വളവുകളില്‍ വലിയ വാഹനങ്ങള്‍ റോഡിന്റെ ഓരം ചേര്‍ത്ത് അമിത വേഗതയില്‍ കടന്നുപോവുമ്പോള്‍ വേഗം ഓടിമാറാന്‍ പോലും കാല്‍നട യാത്രക്കാര്‍ക്കു സാധിക്കാത്ത അവസ്ഥയാണ്. ഈ പാതയിലെ വിവിധ വളവുകളില്‍ കഴിഞ്ഞ വര്‍ഷവും നിരവധി ജീവനുകള്‍ പോലിഞ്ഞിട്ടുണ്ട്. മഴ ശക്തമാവുന്നതോടെ വളവുകളില്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം നഷ്ടപ്പെടുന്നതും പതിവാണ്. വളവുകള്‍ക്കു സമീപമുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് എന്‍എച്ച് 183ലെ വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക