|    Feb 19 Mon, 2018 11:44 pm
FLASH NEWS

ദേശീയപാതയിലെ മാലിന്യം നീക്കംചെയ്യാന്‍ നടപടിയില്ല

Published : 20th January 2017 | Posted By: fsq

 

അമ്പലപ്പുഴ: ദേശീയപാതയില്‍ പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് 10-ാം വാര്‍ഡുമായി ബന്ധിച്ച് കിടക്കുന്ന പുന്നപ്ര പവ്വര്‍ ഹൗസ് ജങ്ഷന് തെക്ക് ഭാഗത്ത് 100 മീറ്ററോളം ദൂരത്തില്‍ അറവു മാലിന്യം കുന്നുകൂടിക്കിടക്കുന്നു. കാല്‍ നട യാത്രികരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മൂക്കു പൊത്തിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. പ്രദേശത്ത് കൊതുകിന്റെയും കൂത്താടികളുടെയും ശല്യവും രൂക്ഷമാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോവുന്ന വിദ്യാര്‍ഥികളാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. പത്താം വാര്‍ഡില്‍ 50ല്‍ അധികം തൊഴിലുറപ്പ് തൊഴിലാളികള്‍ ഉണ്ടായിട്ടും ഇവരെ കൊണ്ട് ദേശീയപാതയോരം വൃത്തിയാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് പ്രസിഡന്റിന് ഇഷ്ടപ്പെട്ട ജോലികളാണ് ഇവരെക്കൊണ്ട് ചെയ്യിക്കുന്നത്. മാലിന്യ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രസിഡന്റിനെ സമീപിച്ചെങ്കിലും നാട്ടുകാര്‍ തന്നെ മാലിന്യം സംസ്‌കരിക്കണമെന്ന നിലപാടായാരിന്നു അദ്ദേഹം സ്വീകരിച്ചത്. അതേസമയം തൊഴിലുറപ്പു തൊഴിലാളികളെ കൊണ്ട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പുല്ലുമുറിക്കുന്ന തൊഴിലാണ് ചെയ്യിക്കുന്നത്. പ്രസിഡന്റിന്റെ സ്വന്തക്കാരുടെ വീട്ടിലെ വേലി കെട്ടലും തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ തകൃതിയായി നടക്കുന്നുണ്ട്. ഇവിടെ തള്ളുന്ന കോഴി, അറവ് മാടുകള്‍ എന്നിവയുടെ അവശിഷ്ടങ്ങളും ഭക്ഷിക്കാനായി തെരുവുനായകള്‍ എത്തുന്നതും ഭീഷണി ഉയര്‍ത്തുന്നു. ഇവയുടെ ആക്രമണത്തെ ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്. സിപിഐയുടെ നോമിനിയായ പ്രസിഡന്റ് പല കാര്യങ്ങളിലും ധിക്കാരപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുന്നണിക്കുള്ളില്‍ ആക്ഷേപമുണ്ട്. ഒരംഗത്തിന്റെ ബലത്തിലാണ് എല്‍ഡിഎഫ് ഇവിടെ ഭരിക്കുന്നത്. മാലിന്യ പ്രശ്‌നം പഞ്ചായത്ത് പരിഹരിക്കണമെന്നാണ് സിപിഎം നിലപാട്. മാലിന്യ സംസ്‌കരണത്തിന് വേണ്ടി പഞ്ചായത്ത് ചെലവഴിക്കുന്ന ലക്ഷങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss