|    Oct 19 Fri, 2018 2:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേശീയപാതയിലെ തകര്‍ന്ന കലുങ്ക് പുതുക്കിപ്പണിയും : മന്ത്രി സുധാകരന്‍

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മണ്ണാര്‍ക്കാടിനടുത്ത് ചിരക്കല്‍പടി കൊറ്റിയോട് ഭാഗത്തുള്ള തകര്‍ന്ന കലുങ്ക് പുതുക്കിപ്പണിയാന്‍ നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. 80 വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള കലുങ്കിന്റെ സ്റ്റീല്‍ ഗര്‍ഡറുകള്‍ തുരുമ്പെടുത്ത് ജീര്‍ണാവസ്ഥയിലായതാണ് തകരാന്‍ കാരണം. മധ്യഭാഗത്തുള്ള സ്ലാബ് മാറ്റിപ്പണിയാനാണു തീരുമാനിച്ചിട്ടുള്ളത്. ഗതാഗതയോഗ്യമല്ലാത്ത വിധം കലുങ്കിനു കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചുവിട്ടിരിക്കുകയാണ്. നിലവില്‍ ഈ മേഖലയിലെ ദേശീയപാതയില്‍ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെക്കൊണ്ട് കലുങ്ക് പുതുക്കിപ്പണിയാന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും ഒരുമാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും ഉപരിതലം പുതുക്കുന്നതിനുമായി 1500 കോടിയോളം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഉടന്‍ പ്രവൃത്തികള്‍ ആരംഭിക്കാന്‍ എന്‍ജിനീയര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയതായും മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss