|    Nov 23 Thu, 2017 7:07 am
FLASH NEWS

ദേശീയപാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം : എസ്ഡിപിഐ

Published : 2nd November 2017 | Posted By: fsq

 

കരിക്കോട്: കരിക്കോട് മുതല്‍ രണ്ടാംകുറ്റിവരെയുള്ള ഗതാഗതക്കുരുക്കിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കിളികൊല്ലൂര്‍ മേഖലാ കമ്മിറ്റി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഈ പ്രദേശത്തു ദിവസവും ഗതാഗത കുരുക്കുമൂലം യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്.  രോഗികളുമായി വരുന്ന ആംബുലന്‍സിന് പോലും പോകാന്‍ കഴിയുന്നില്ല. ഓഫിസ് ജോലിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമയത്തിന് എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയാണ്. അടിയന്തരമായി ഗതാഗത കരുക്കിന് പരിഹാരം കാണാന്‍ അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ മാറ്റണമെന്നും എസ്ഡിപിഐ കിളികൊല്ലൂര്‍ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് റഹീം പത്തായക്കല്ലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജി കെ ഗിരീഷ്, സിടി ഇഖ്ബാല്‍, ഷാനവാസ് പുത്തന്‍വിള, നൗഷാദ്, അശോകന്‍, ഇസ്മായില്‍ ചാത്തിനാംകുളം സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക