|    Oct 22 Mon, 2018 3:12 am
FLASH NEWS

ദേശീയപാതയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി

Published : 17th January 2017 | Posted By: fsq

 

മഞ്ചേശ്വരം: ദേശീയപാതയിലെ  കൈയേറ്റങ്ങള്‍ക്കെതിരേ റവന്യൂ, പോലിസ്, ദേശീയപാത വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടപടി തുടങ്ങി. ദേശീയപാതയോരത്തെ അനധികൃത പെട്ടിക്കടകള്‍, ഫഌക്‌സുകള്‍, ബാനറുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ജില്ലയിലെ ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങള്‍ മുഴുവനായി ഒഴിപ്പിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യും. ഇതിന്റെ ചെലവ് സംഘാടകരില്‍ നിന്ന് ഈടാക്കും. ഇന്നലെ രാവിലെ കുഞ്ചത്തൂരിലെ ഹോട്ടല്‍ ആരാം പരിസരത്തുള്ള അനധികൃത പെട്ടിക്കടകളും ബാനറുകളും ഫഌക്‌സുകളും നീക്കം ചെയ്തു. ദേശീയപാത വിഭാഗം അസി. എന്‍ജിനീയര്‍ പ്രകാശ്, പിഡബ്ല്യുഡി, പോലിസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നീക്കം ചെയ്തത്. തുടര്‍ന്ന് തൂമിനാട്, കുഞ്ചത്തൂര്‍, ഉദ്യാവര്‍, മഞ്ചേശ്വരം, ഉപ്പള, ബന്തിയോട് തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപിച്ച ഫഌക്‌സുകളും ബാനറുകളും പെട്ടികടകളും നീക്കം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ പോലിസിന്റെ സഹായത്തോടെയാണ് ഇത്തരം അനധികൃത കൈയേറ്റങ്ങള്‍ തടയുന്നത്. തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതയോരത്ത് അനധികൃതമായി തട്ടുകടകളും പഴംപച്ചക്കറി സാധനങ്ങളും വ്യാപകമായി വില്‍പന നടത്തുന്നുണ്ട്. തിരക്കേറിയ ദേശീയപാതയോരത്ത് ഇത്തരം സ്ഥാപനങ്ങള്‍പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മാത്രവുമല്ല ലൈന്‍സ് എടുത്ത് വ്യാപാരം നടത്തുന്ന കച്ചവടക്കാര്‍ക്കും ഇത് തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ മാസം കലക്്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ദേശീയപാതയോരത്തെ അനധികൃത കൈ യേറ്റങ്ങളും ഫഌക്‌സുകളും ബാനറുകളും നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. വിവിധ സംഘടനകളുടെ പരിപാടികളുടെ ഭാഗമായി വെക്കുന്ന ഫഌക്‌സുകളും ബാനറുകളും നീക്കം ചെയ്യാത്തതിനാല്‍ ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മാത്രവുമല്ല രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം ചെയ്യല്‍ പ്രക്രിയ ആരംഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss