|    Jan 20 Fri, 2017 9:18 am
FLASH NEWS

ദേശീയപാതയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും

Published : 1st October 2016 | Posted By: Abbasali tf

പാലക്കാട്: വാളയാര്‍ മുതല്‍ വടക്കഞ്ചേരി  ദേശീയ പാത 544ല്‍ റോഡും സ്ഥലവും കൈയേറി നിര്‍മിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ ഉടന്‍ നീക്കം ചെയ്യുെമന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു. കൈയേറിയ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് പുറമേ ദേശീയ പാതയോരത്തെ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നിരവധി അപകടങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത്. നിയമവിരുദ്ധമായി കൈയേറിയ സ്ഥാപനങ്ങളും പരസ്യ ബോര്‍ഡുകളും മുന്നറിയിപ്പില്ലാതെ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ ദേശീയ പാത അധികൃതര്‍ കൈക്കൊള്ളും. കൈയേറ്റക്കാര്‍ക്ക് വരുന്ന നാശ നഷ്ടങ്ങള്‍ക്ക് ദേശീയ പാത വകുപ്പ് ഉത്തരവാദികളായിരിക്കില്ലെന്ന് പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക