|    Jul 25 Tue, 2017 12:19 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേശീയപതാകയെ അവഹേളിച്ച കേസ്: ബംഗാള്‍ സ്വദേശി അറസ്റ്റില്‍

Published : 3rd August 2016 | Posted By: SMR

മലപ്പുറം: ദേശീയപതാകയെ അവഹേളിച്ചെന്ന കേസില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. വണ്ടൂര്‍ കുറ്റിയില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളി പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി വാഹിദ് ഷെയ്ഖ് (26) ആണ് പിടിയിലായത്. ഇയാള്‍ ഇന്ത്യന്‍ ദേശീയപതാക പുതപ്പിച്ച തെരുവ് നായയെ ബംഗ്ലാദേശ്പതാക പുതച്ച കടുവ ഓടിപ്പിക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ സുഹൃത്തിന് അയച്ചുകൊടുക്കുകയായിരുന്നു.
മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിലെത്തിച്ച പ്രതിയെ ഉന്നത ഉദ്യോഗസ്ഥര്‍  ചോദ്യംചെയ്തു. വണ്ടൂര്‍ കുറ്റിയിലെ കാരക്കാപ്പറമ്പ് റോഡിലെ ലോഡ്ജിലാണ് ഇയാള്‍ താമസം. വിവരസാങ്കേതികവിദ്യ ദുരുപയോഗം ചെയ്തതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. വണ്ടൂര്‍ സിഐ പി എം രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹിദ് ഷെയ്ഖിനെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക