|    Jul 28 Fri, 2017 12:19 am
FLASH NEWS

ദേശീയപണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; 16 സ്ഥലങ്ങളില്‍ ധര്‍ണ

Published : 1st September 2016 | Posted By: SMR

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-സാമ്പത്തിക നയത്തിനെതിരേ സംയുക്ത ട്രേഡ് യൂനിയന്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. പണിമുടക്കിന് ജില്ലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പണിമുടക്കിന്റെ സന്ദേശവുമായി ജില്ലയിലെങ്ങും വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.
ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിളംബരജാഥകളും നടന്നു. ഇന്ന് കടകളിലും തൊഴില്‍ ശാലകളില്‍ കയറി തൊഴിലാളി നേതാക്കള്‍ നോട്ടിസുകള്‍ വിതരണം ചെയ്യും. വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, വ്യവസായ സംരംഭകര്‍ക്ക് നല്‍കുന്ന ഉത്തേജക പാക്കേജുകളെയും ആനുകൂല്യങ്ങളെയും തൊഴിലുമായി ബന്ധപ്പെടുത്തുക തുടങ്ങി 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജ്യത്തെ പ്രമുഖ ട്രേഡ് യൂനിയനുകള്‍ ചേര്‍ന്ന് പണിമുടക്കുന്നത്. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, ജെടിയുസി, എന്‍എല്‍യു, ഐഎന്‍എല്‍സി, എസ്ഡിടിയു തുടങ്ങിയ സംഘടനകള്‍ പണിമുടക്കും.അതേസമയം ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസ് പണിമുടക്കില്‍ നിന്ന് പിന്തിരിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പണിമുടക്ക് അനുകൂലികളോട് ചര്‍ച്ചക്ക് പോലും തയ്യാറായില്ല. എന്നാല്‍ ബിഎംഎസ് നേതാക്കളോട് മാത്രമാണ് കേന്ദ്ര നേതാക്കള്‍ ചര്‍ച്ച നടത്തിയത്. കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം, കോട്ടച്ചേരി, ഒടയംചാല്‍, ഭീമനടി, കുണ്ടംകുഴി, ബദിയടുക്ക, ചെര്‍ക്കള, ബോവിക്കാനം, പാലക്കുന്ന്, കാസര്‍കോട്, കുമ്പള, ഹൊസങ്കടി എന്നീ കേന്ദ്രങ്ങളില്‍ നാളെ പണിമുടക്കിയ തൊഴിലാളികള്‍ ധര്‍ണ നടത്തും.പണിമുടക്കിന് എല്ലാ വിഭാഗം ജനങ്ങളും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പി രാഘവന്‍, കെ വി കൃഷ്ണന്‍, ടി കെ രാജന്‍, കെ ബാലകൃഷ്ണന്‍, പി പി രാജു, കരിവെള്ളൂര്‍ വിജയന്‍, സി വി ചന്ദ്രന്‍, കെ എം ശ്രീധരന്‍, ശരീഫ് കൊടവഞ്ചി, കെ പി മുഹമ്മദ് അഷറഫ്, ആര്‍ വിജയകുമാര്‍, സി പി രാജന്‍, ഹനീഫ് കടപ്പുറം സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക