|    Sep 25 Tue, 2018 2:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേശീയദുരന്തമായി പ്രഖ്യാപിക്കണം: കോണ്‍ഗ്രസ്

Published : 19th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തിലെ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ദശലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനും സ്വത്തും ഭീഷണിയിലാണ്.
കേരളത്തിലെ പ്രളയം എത്രയും വേഗം ദേശീയദുരന്തമായി പ്രഖ്യാപിച്ച് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കേരളത്തിലെ കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയാണെങ്കില്‍ അതുവഴി സംസ്ഥാനത്തിനു കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാവുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഇപ്പോഴും ആയിരക്കണക്കിനാളുകള്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ജനജീവിതം തിരികെ കൊണ്ടുവരാന്‍ കൂടുതല്‍ അടിയന്തരനടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പി സി ചോക്കോയും ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss