|    Jun 23 Sat, 2018 11:32 pm
FLASH NEWS

ദേശീയതയ്‌ക്കെതിരേ നടക്കുന്ന വെല്ലുവിളികള്‍ നേരിടണം: മന്ത്രി കടന്നപ്പള്ളി

Published : 25th January 2017 | Posted By: fsq

 

വടകര: ദേശീയതക്കെതിരെ നടക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ ദേശാഭിമാനികള്‍ രംഗത്ത് വരണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. വ്യത്യസ്ഥമായ ആചാരങ്ങളും ജാതി മത ചിന്തകളും നിറഞ്ഞ ഇന്ത്യന്‍ ദേശീയതയെ ശിഥിലമാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. രാജ്യം ഇന്നു നേരിടുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. നോട്ട്  നിരോധനം സാധാരണക്കാരെയാണ് നിത്യദുരിതത്തിലാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ യുഡിഎഫ്. സര്‍ക്കാരും കൃത്യവിലോപം കാണിച്ചതിനാലാണ് സംസ്ഥാനത്ത് റേഷന്‍ പ്രതിസന്ധിക്കു കാരണമായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനായ അഡ്വ. പി. രാഘവന്‍ നായരുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോട്ടപ്പറമ്പില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വി  ഗോപാലന്‍ അധ്യക്ഷത വഹിച്ചു. യു ബാബു ഗോപിനാഥ്, ടി മോഹന്‍ദാസ്, പി പി ദാമോദരന്‍, സി സത്യചന്ദ്രന്‍, സി പി ഹമീദ്, പി അച്ചുതന്‍, വള്ളില്‍ ശ്രീജിത്, ടി കെ രാഘവന്‍, ടി  പത്മനാഭന്‍, പറമ്പത്ത് ബാബു സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് രാവിലെ ടി എസ് ഹാളില്‍ നടന്ന വിദ്യാര്‍ഥികളുടെ പ്രസംഗ മല്‍സരം കൗണ്‍സിലര്‍ പി ശോഭന ഉദ്ഘാടനം ചെയ്തു.     വടകര രാഘവന്‍, കുനിയില്‍ മോഹനന്‍, പി പി രാജന്‍, കെ പി കുമാരന്‍, കെ വി മോഹന്‍ദാസ്, കെ സജീവന്‍, എം കെ കുഞ്ഞിരാമന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss