|    Jul 28 Fri, 2017 2:29 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ദേശീയഗാന ആലാപനത്തിനിടെ സംഘപരിവാര മുദ്രാവാക്യം

Published : 4th April 2016 | Posted By: SMR

റിയാദ്: പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ വേദിയില്‍ സംഘപരിവാര പ്രവര്‍ത്തകരുടെ അമിതാവേശം സ്വദേശി ഉദ്യോഗസ്ഥരുടെ അതൃപ്തിക്കിടയാക്കി. പ്രധാനമന്ത്രി വേദിയിലെത്തിയപ്പോള്‍ അവരില്‍ ചിലര്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തോടെയായിരുന്നു സ്വീകരിച്ചത്. ഏതാനും അനുയായികളല്ലാതെ മറ്റാരും ഇത് ഏറ്റെടുത്തില്ല. പിന്നീട് ഇന്ത്യന്‍ ദേശീയ ഗാനത്തിനു ശേഷം സൗദി ദേശീയ ഗാനത്തിനായി സദസ്സ് നിശ്ശബ്ദം കാതോര്‍ക്കുന്ന വേളയില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ അത്യുച്ചത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം മുഴക്കിയത് മോദിക്ക് സുരക്ഷയൊരുക്കി വേദിയിലുണ്ടായിരുന്ന സൗദി ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും അതൃപ്തിക്ക് കാരണമായി. ലക്ഷക്കണക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉപജീവനമേകുന്ന ഒരു രാഷ്ട്രത്തെ നിന്ദിക്കുന്നതായിരുന്നു ഇതെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക