|    May 26 Fri, 2017 1:55 am
FLASH NEWS

ദേശീയഗാനമോ? നില്‍ക്കാന്‍ സമയമില്ല- മോഡിക്ക് റഷ്യയില്‍ പറ്റിയ അബദ്ധം വൈറലാകുന്നു

Published : 24th December 2015 | Posted By: G.A.G

മോസ്‌കോ: ഗാര്‍ഡ് ഓഫ് ചടങ്ങിനിടെ ദേശീയഗാനം ആലപിക്കുമ്പോള്‍ നിശ്ചലമായി നില്‍ക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടന്നു നീങ്ങിയത് സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയാകുന്നു. അബദ്ധം പറ്റിയ മോഡിയെ റഷ്യയിലെ ഉദ്യോഗസ്ഥന്‍ യഥാസ്ഥാനത്തേക്ക്് മാറ്റിനിര്‍ത്തുന്ന ദൃശ്യങ്ങള്‍ യൂടൂബ് അടക്കമുള്ള മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ മോഡിക്ക്് അവിടെ നല്‍കിയ ഗാര്‍ഡോഫ് ഓണര്‍ ചടങ്ങിനിടെയാണ് അബദ്ധം പിണഞ്ഞത്്. ഇന്ത്യയുടെ ദേശീയഗാനം ഉയര്‍ന്നപ്പോഴും ശ്രദ്ധിക്കാതെ മോഡി നടന്നു നീങ്ങുകയായിരുന്നു. ഇത് പെട്ടെന്ന് തിരിച്ചറിഞ്ഞ റഷ്യന്‍ ഉദ്യോഗസ്ഥന്‍ മോഡിയെ പിടിച്ചു നിര്‍ത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
പ്രളയത്തില്‍ മുങ്ങിയ ചെന്നൈയുടെ ദൃശ്യങ്ങള്‍ വിമാനത്തിലിരുന്നു കാണുന്നതിന്റെ ഫോട്ടോ ഷോപ്പ് ചിത്രം പുറത്തിറങ്ങിയതിന്റെ ക്ഷീണം മാറുന്നതിന് മുന്‍പുതന്നെ മോഡി വീണ്ടുമൊരബദ്ധത്തില്‍ ചെന്നു ചാടിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day