|    Jul 24 Mon, 2017 10:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേശീയഗാനത്തില്‍ നിന്ന് ‘സിന്ധ്’ ഒഴിവാക്കണമെന്ന് ശിവസേനാ എംപി

Published : 2nd March 2016 | Posted By: SMR

ന്യൂഡല്‍ഹി: ദേശീയഗാനത്തിലെ ‘സിന്ധ്’ എന്ന വാക്ക് മാറ്റി പകരം ഉചിതമായ മറ്റൊരു വാക്ക് ചേര്‍ക്കണമെന്ന് ശിവസേന എംപി അരവിന്ദ് സാവത്ത് ആവശ്യപ്പെട്ടു.പാര്‍ലമെന്റ് അംഗീകരിച്ച ദേശീയഗാനമെന്ന നിലയ്ക്ക് ഗാനത്തില്‍ നിന്ന് ആ വാക്ക് നീക്കംചെയ്യണമെന്ന് എംപി പറഞ്ഞു. സമാനമായ ഉച്ചാരണമുള്ള ഉചിതമായ മറ്റൊരു വാക്ക് ഉള്‍പ്പെടുത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നിലവില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനമല്ല സിന്ധ്. അതിനാല്‍ എന്തിനാണ് ആ പേര് ദേശീയഗാനത്തില്‍ തുടരുന്നതെന്ന് അദ്ദേഹം ചോദിച്ചു.1911ലാണ് നൊബേല്‍ ജേതാവുകൂടിയായ രവീന്ദ്രനാഥ ടാഗോര്‍ ദേശീയഗാനം രചിച്ചത്. സ്വാതന്ത്ര്യാനന്തരം പാകിസ്താനിലെ ഒരു പ്രവിശ്യയാണ് സിന്ധ്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക