|    Oct 23 Mon, 2017 6:29 am
Home   >  Todays Paper  >  Page 4  >  

ദേശീയഗാനത്തിന് അനാദരവ് : രണ്ടു പേര്‍ അറസ്റ്റില്‍

Published : 4th October 2017 | Posted By: fsq

 

എടപ്പാള്‍: സിനിമാ ഹാളില്‍, സിനിമ തുടങ്ങുന്നതിനു മുമ്പ് ആലപിച്ച ദേശീയഗാനത്തിന് എഴുന്നേറ്റുനിന്നില്ലെന്ന് ആരോപിച്ച് രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ എടപ്പാളിലെ ഗോവിന്ദ തിേയറ്ററിലായിരുന്നു സംഭവം. പുറത്തൂര്‍ സ്വദേശികളായ അനസ് (26), നബീല്‍ (27) എന്നിവരെയാണു ചങ്ങരംകുളം പോലിസ് അറസ്റ്റ് ചെയ്തത്. സിനിമാഹാളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ഇവര്‍ എഴുന്നേറ്റു നില്‍ക്കാത്തതു സിസി ടിവിയില്‍ കണ്ടതിനെ തുടര്‍ന്നു തിേയറ്റര്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണു പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക