|    Jan 23 Mon, 2017 8:31 pm
FLASH NEWS

ദേശാഭിമാനി ലേഖകനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പോലിസ് കസ്റ്റഡിയില്‍

Published : 7th October 2016 | Posted By: Abbasali tf

പറവൂര്‍: ദേശാഭിമാനി ആലങ്ങാട് ഏരിയ ലേഖകന്‍ കൈതാരം കൊരണിയില്‍ സലീഷിനെ അകാരണമായി മര്‍ദ്ദിച്ച സംഭവത്തില്‍ തട്ടാംപടി പാണാട് ഗോപുരത്തിങ്കല്‍ ജിജോ ചാക്കോനെയാണ് പറവൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകീട്ട് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടയില്‍ പറവൂരില്‍ വച്ചായിരുന്നു സംഭവം. നിരവധി അടിപിടി കേസുകള്‍ നാട്ടിലുണ്ടാക്കി നടക്കുന്ന തട്ടാംപടി പാണാട് ഗോപുരത്തിങ്കല്‍ ജിജോ ചാക്കോയാണ് മാധ്യമ പ്രവര്‍ത്തകനായ സലീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ബൈക്ക് നിര്‍ത്തി ഒരു കടയില്‍ സാധനം വാങ്ങാനായി ഇറങ്ങിയ സമയത്ത്   പിന്തുടര്‍ന്നെത്തിയ ജിജോ സലീഷിനെ കടയില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മര്‍ദ്ദിച്ചതിനു ശേഷം അക്രമി ബൈക്കില്‍ രക്ഷപ്പെട്ടു. മര്‍ദ്ദനത്തില്‍ ചെവിക്കു പരിക്ക് പറ്റുകയും കേള്‍വിക്ക് തകരാറു സംഭവിക്കുകയും ചെയ്തു. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയതിനുശേഷം പറവൂര്‍ സി ഐക്കു പരാതിയും നല്‍കിയിരുന്നു. ഇടതുചെവിക്ക് സാരമായ തകരാര്‍ സംഭവിച്ചതായി ഡോക്റ്റര്‍ പറഞ്ഞതിനാല്‍ ഇപ്പോള്‍ പറവൂര്‍ കെഎംകെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെവിക്ക് ഓപറേഷന്‍ വേണ്ടിവരുമെന്നാണ് ഡോക്റ്റര്‍ പറയുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍  കഴിയുന്ന സലീഷിനെ സിപിഐ ദേശീയ കൗണ്‍സിലംഗം കമല സദാനന്ദന്‍, പറവൂര്‍ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് കൗണ്‍സിലര്‍മാരായ ടെന്നിതോമാസ്, സജി നമ്പ്യത്ത്,  സിപിഎം നേതാക്കളായ പി കെ സോമന്‍, പി ജെ ഷാജു, പി കെ മനോജ്, മുസ്‌ലിം ലീഗ് പറവൂര്‍ മണ്ഡലം സെക്രട്ടറി കെ എ അബ്ദുല്‍ കരീം, കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ നേതാക്കളായ കെ കെ അബ്ദുല്ല, എം ബി പ്രസാദ്, കേസരിസ്മാരക പ്രസ്‌ക്ലബ് സെക്രട്ടറി വര്‍ഗീസ് മാണിയാറ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക